ഇങ്ങനെ വെള്ളം കുടിച്ചാൽ മരിക്കുമോ....?

Last Updated:
ഇത്തരത്തിലാണ് വെള്ളം കുടിക്കുന്നതെങ്കിൽ അത് നിങ്ങളെ മരണത്തിലേക്ക് നയിക്കുമെന്നാണ് അമേരിക്കയിൽ നടന്ന ഒരു സംഭവം വ്യക്തമാക്കുന്നത്
1/6
 ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ജലം. നമ്മുടെ അവയവങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ വെള്ളം അത്യാവശ്യമാണ്. എന്നാല്‌‍‍ തെറ്റായ രീതിയിലാണ് നിങ്ങൾ വെള്ളം കുടിക്കുന്നതെങ്കിൽ അത് നിങ്ങളെ മരണത്തിലേക്ക് നയിക്കുമെന്നാണ് അമേരിക്കയിൽ നടന്ന ഒരു സംഭവം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷമാണ് സംഭവം. അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് അമേരിക്കൻ വനിത മരിക്കുകയായിരുന്നു. ആഷ്‌ലി സമ്മേഴ്‌സ് എന്ന സ്ത്രീയാണ് മരണപ്പെട്ടത്.

advertisement
2/6
 ഇന്ത്യാനയിലെ ഒരു തടാകത്തിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് അവർക്ക് നിർജ്ജലീകരണം അനുഭവപ്പെട്ടു. പിന്നാലെ അവർ ധാരാളം വെള്ളം കുടിക്കാൻ തുടങ്ങി. 20 മിനിറ്റിനുള്ളിൽ ഏകദേശം 16 ഔൺസ് കുപ്പി വെള്ളം (ഏകദേശം 2 ലിറ്റർ) കുടിച്ചുവെന്നാണ് അവരുടെ സഹോദരനായ ഡെവൺ മില്ലർ പറയുന്നത്. പിന്നാലെ പെട്ടെന്ന് ഇവർക്ക് ശാരീരികമായി അസ്വസ്ഥതകൾ വന്നു. തുടർന്ന് വീട്ടിലെ ഗാരേജിൽ വെച്ച് ബോധം കെട്ടു വീണു. ശേഷം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും പറയുന്നു.

3/6
 ജലത്തിലെ ലഹരി മൂലമോ(water intoxication) ജലവിഷബാധ ( water poisoning) മൂലമോ ആണ് ആഷ്‌ലി മരിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. വൃക്കകൾക്ക് നീക്കം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വെള്ളം ശരീരം ആഗിരണം ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് രക്തത്തിലെ പ്രധാന ധാതുക്കളുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന അവസ്ഥയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായ അളവിൽ വെള്ളം ശരീരത്തിലെത്തുമ്പോഴാണ് ജല വിഷബാധ അല്ലെങ്കിൽ അമിത ജലാംശം എന്നറിയപ്പെടുന്ന ജല ലഹരി എന്ന അവസ്ഥ ഉണ്ടാകുന്നത്. സാധാരണയായി, നിങ്ങളുടെ വൃക്കകൾക്ക് മണിക്കൂറിൽ 0.8 മുതൽ 1 ലിറ്റർ വരെ വെള്ളം ഫിൽട്ടർ ചെയ്ത് നീക്കാനാണ് സാധിക്കുക.

4/6
 ഇതിൽ കൂടുതൽ വെള്ളം ശരീരത്തിലെത്തുന്നത് ശരീരത്തിന്റെ ദ്രാവകത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ സ്ഥിരമായി നിലനിർത്താനുള്ള വൃക്കകളുടെ കഴിവിനെ ഇല്ലാതാക്കുന്നു. രക്തത്തിൽ കൂടുതൽ വെള്ളം പ്രവേശിക്കുമ്പോൾ, അത് സോഡിയത്തിന്റെയും മറ്റ് ഇലക്ട്രോലൈറ്റുകളുടെയും സാന്ദ്രത കുറയ്ക്കുന്നു. ശരീരകോശങ്ങൾക്കുള്ളിലും പുറത്തുമുള്ള ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് സോഡിയം. സോഡിയത്തിന്റെ അളവ് വളരെ കുറയുമ്പോൾ, ഹൈപ്പോനാട്രീമിയ എന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് കോശങ്ങളിലേക്ക് വെള്ളം നീങ്ങാൻ കാരണമാകും.

5/6
 ഇതിലൂടെ കോശങ്ങൾ വീർക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് നമ്മുടെ തലച്ചോറിന് അപകടം ഉണ്ടാക്കുന്നു. തലച്ചോറിലെ കോശങ്ങൾ വീർക്കുമ്പോൾ തലയോട്ടിക്കുള്ളിലെ മർദ്ദം വർദ്ധിക്കുന്നു. ഈ മർദ്ദം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇത് ആശയക്കുഴപ്പം, തലവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരത്തിൽ തലച്ചോറിലെ മർദ്ധം വർദ്ധിച്ചുകൊണ്ടിരുന്നാൽ, അപസ്മാരം, ബോധം നഷ്ടപ്പെടൽ, കോമ, മസ്തിഷ്ക ക്ഷതം, മരണം പോലും പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും.

6/6
 തലച്ചോറിന്റെ ഈ വീക്കത്തെ സെറിബ്രൽ എഡിമ എന്ന് വിളിക്കുന്നു, ഇത് ജല ലഹരിയുടെ ഏറ്റവും ഗുരുതരമായ അനന്തരഫലമാണ്.ശരീരഭാരം, വൃക്കകളുടെ ആരോഗ്യം, പ്രവർത്തന നിലവാരം, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ നിങ്ങൾക്ക് എത്രമാത്രം വെള്ളം ആവശ്യമാണെന്ന് നിർണയിക്കുന്നു. മണിക്കൂറിൽ ഏകദേശം 1 ലിറ്ററിൽ കൂടുതൽ വെള്ളം നിരവധി മണിക്കൂറുകളിൽ കുടിക്കുന്നത് ജല ലഹരിയുടെ സാധ്യത വർദ്ധിപ്പിക്കും. അതിനാൽ ജലം ആവശ്യമുള്ളപ്പോൾ മാത്രം കുടിക്കുക. അതുപോലെ ഏറെ നേരം വെയിലത്തും നിന്നും വന്നു കയറി പെട്ടെന്ന് ധാരാളം വെള്ളം കുടിക്കരുത്. തീവ്രമായ വ്യായാമ സമയത്ത് ഇലക്ട്രോലൈറ്റ് പാനീയങ്ങൾ ഉപയോഗിക്കുക. ഇവ സോഡിയത്തിന്റെ അളവ് നിലനിർത്താനും നേർപ്പിക്കൽ തടയാനും സഹായിക്കുന്നു.

ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠം പരാതിക്കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി

  • ദേവസ്വം വിജിലൻസ് സംഘം കാണാതായ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും കണ്ടെത്തി.

  • 2021 മുതൽ വാസുദേവന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിലേക്ക് മാറ്റി.

  • ഹൈക്കോടതി ഇടപെട്ടതോടെ, ദേവസ്വം ബോർഡ് വിജിലൻസ് സംഘം പീഠം കണ്ടെത്താൻ അന്വേഷണം നടത്തി.

View All
advertisement