ഇപ്പോൾ സമാധാനമുണ്ട്; അഭിനയം ഉപേക്ഷിച്ചതിനെ കുറിച്ച് ഹോളിവുഡ് നടി

Last Updated:
"ഇപ്പോൾ സമാധാനമുണ്ട്. മനസ്സിന് ശാന്തതയുണ്ട്. ഒടുവിൽ ഞാൻ എന്നെ പരിഗണിച്ചു തുടങ്ങിയിരിക്കുന്നു."
1/9
 കരിയറിൽ ഉന്നതിയിൽ നിൽക്കുമ്പോഴാണ് നടി കാമറോൺ ഡയസ് ഹോളിവുഡിന്റെ മാസ്മരിക വെളിച്ചത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത്. അഭിനയ മോഹവും കഴിവുമുള്ള ഒരു നടിയും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യം.(Image:Cameron Diaz/Instagram)

advertisement
2/9
 സിനിമ ഉപേക്ഷിച്ച പല താരങ്ങളും പിന്നീട് അതിൽ പശ്ചാത്തപിക്കുന്നതും തിരിച്ചു വരുന്നതും കണ്ടിട്ടുണ്ട്. എന്നാൽ അവിടേയും വ്യത്യസ്തയാവുകയാണ് കാമറോൺ. ഇപ്പോൾ ജീവിതത്തിൽ സമാധാനമുണ്ടെന്നാണ് കാമറോൺ പറയുന്നത്.(Image:Cameron Diaz/Instagram)

3/9
 ഒരു അഭിമുഖത്തിലാണ് സിനിമാ ലോകം ഉപേക്ഷിച്ചതിനെ കുറിച്ച് കാമറോൺ തുറന്നു പറയുന്നത്.(Image:Cameron Diaz/Instagram)

4/9
 "ജീവിതത്തിൽ വ്യത്യസ്തമായ മറ്റു പല കാര്യങ്ങൾ കൂടി ചെയ്യാനുണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സിനിമ ചെയ്തും അതിനു വേണ്ടി പ്രവർത്തിച്ചും ഒരുപാട് കാലം കഠിനമായ പല സാഹചര്യങ്ങളിൽ കൂടി കടന്നു പോയി. സ്വകാര്യ ജീവിതത്തിൽ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്തതായി ഒരിക്കലും തോന്നിയിട്ടില്ല"(Image:Cameron Diaz/Instagram)

5/9
 "ഇപ്പോൾ സമാധാനമുണ്ട്. മനസ്സിന് ശാന്തതയുണ്ട്. ഒടുവിൽ ഞാൻ എന്നെ പരിഗണിച്ചു തുടങ്ങിയിരിക്കുന്നു." - അഭിനയം ഉപേക്ഷിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് കാമറോണിന്റെ വാക്കുകൾ.(Image:Cameron Diaz/Instagram)

6/9
 2018 ലാണ് അഭിനയം അവസാനിപ്പിക്കുന്നതായി കാമറോൺ പ്രഖ്യാപിച്ചത്. ഹോളിവുഡ് ആരാധകർ ഏറെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു അത്. അതിന് മുമ്പ് 2015 ലാണ് നടി അവസാനമായി സിൽവർ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.(Image:Cameron Diaz/Instagram)

7/9
 സംഗീതജ്ഞനായ ബെഞ്ചി മാഡ‍നാണ് കാമറോണിന്റെ ജീവിതപങ്കാളി. 2015 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഈ വർഷം ജനുവരിയിൽ ഇവർക്ക് ഒരു മകൾ പിറന്നു.(Image:Cameron Diaz/Instagram)

8/9
 "ദ മാസ്ക്" (1994), "മൈ ഫ്രണ്ട്സ് വെഡ്ഡിംഗ്" (1997) "ദേയർ ഈസ് സംതിംഗ് എബൌട്ട് മേരി" (1998), "ചാർലീസ് എഞ്ചൽസ്" (2000), "ചാർലീസ് എഞ്ചൽസ്: ഫുൾ ത്രോട്ടിൽ" (2003), "ദ സ്വീറ്റസ്റ്റ് തിംഗ്സ്" (2002), "ഇൻ ഹെർ ഷൂസ് (2005), ദ ഹോളിഡേ (2006), വാട്ട് ഹാപ്പൻസ് ഇൻ വെഗാസ് (2008), (Image:Cameron Diaz/Instagram)

9/9
 മൈ സിസ്റ്റേർസ് കീപ്പർ (2009), നൈറ്റ് ആൻറ് ഡേ (2010), ദ ഗ്രീൻ ഹോർനറ്റ് (2011), ബാഡ് ടീച്ചർ (2011), വാട്ട് ടു എക്സ്പെക്റ്റ് വെൻ യു ആർ എക്സ്പെക്റ്റിംഗ്" (2012), "ദ കൌൺസെലർ"(2013), "ദ അദർ വുമൺ, സെക്സ് ടേപ്പ്," "ആനീ" തുടങ്ങിയവയാണ് കാമറോൺ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. (Image:Cameron Diaz/Instagram)

Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement