ലോകത്തിലെതന്നെ ഏറ്റവും സാഹസികമായ യാത്രകളിൽ ഒന്നായ ആർട്ടിക് പോളാർ എക്സ്പെഡിഷനിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് മലയാളിയായ ഗീതു മോഹൻദാസ്.
2/ 9
ഫിയാൽ രാവൻ പോളാർ സാഹസിക യാത്രയ്ക്കുള്ള മത്സരത്തിന്റെ ഓൺലൈൻ വോട്ടിങ്ങിൽ ഇത്തവണ ഗീതുവും ഉണ്ട്.സ്വീഡനിലെ അഡ്വഞ്ചർ ഗുഡ്സ് കമ്പനി ആയ ഫിയാൽ രാവൻ എല്ലാ കൊല്ലവും നടത്തുന്ന സാഹസിക യാത്ര ആണ് ഫിയാൽ രാവൻ പോളാർ.
3/ 9
തണുത്തുറഞ്ഞ മഞ്ഞ് മാത്രം നിറഞ്ഞ ആർട്ടിക് സർക്കിളിൽ ആണ് യാത്ര. സ്വീഡൻ , ഫിൻലൻഡ് എന്നീ രാജ്യങ്ങളിലൂടെ കടന്നു പോകുന്ന 300 കെഎം ദൂരം ആണ് യാത്രാ പഥം.
4/ 9
തണുപ്പ് -40 ഡിഗ്രി വരെ എത്താം. യാത്രികൻ നടന്നും , പരിശീലനം കിട്ടിയ നായ്ക്കൾ വലിക്കുന്ന സ്ലെഡ്ജ്ജ് എന്ന വാഹനത്തിൽ കയറി നിന്നും ഒക്കെ സഞ്ചരിച്ചാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന യാത്ര പൂർത്തിയാക്കുക.
5/ 9
ലോകത്തിലെ മൊത്തം രാജ്യങ്ങളെ 10 സോണുകളായി തിരിച്ച് ഓരോ സോണിൽ നിന്നും രണ്ടു പേരെ ആണ് സെലക്ട് ചെയ്യുക. ദി വേൾഡ് എന്ന കാറ്റഗറിയിലാണ് ഗീതു മത്സരിക്കുന്നത്.
6/ 9
നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഗീതുവിന് ഫിയാൽ രാവൻ പോളാറിലേക്ക് ഉള്ളത് സ്വപ്ന യാത്ര കൂടിയാണ്. എന്നാൽ ഒന്നാമത് എത്തിയെങ്കിൽ മാത്രമേ ഗീതുമോഹൻദാസിന് യാത്രയിൽ പങ്കെടുക്കാൻ കഴിയൂ.
7/ 9
ഓൺലൈൻ വോട്ടിങ്ങിൽ ഗീതു വിജയിച്ചാൽ ഇന്ത്യയിൽ നിന്ന് ഫിയാൽ രാവൻ പോളാറിൽ പങ്കെടുക്കുന്ന ആദ്യ വനിതാ എന്ന ചരിത്രത്തിന്റെ കൂടി ഭാഗമാകും.
8/ 9
ആലുവ സ്വദേശിയായ ഗീതു മോഹൻദാസ് ബാംഗ്ലൂരിൽ ഹാർഡ് വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയാണ്. യാത്രകൾ ജീവനും ജീവിതവും ഒക്കെ ആണെന്നാണ് ഗീതു പറയുന്നത്. ഇനി കിട്ടുന്ന ഓരോ വോട്ടും ഗീതുവിന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നേക്കും.