'അഭിമാനം ഈ പെൺകൊടികൾ'; ഒരാഴ്ചയ്ക്കിടെ ലോകമാധ്യമങ്ങളുടെ തലക്കെട്ടിൽ നിറഞ്ഞ മൂന്ന് മലയാളി വനിതകൾ
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിൽ നിന്നുള്ള മൂന്നു വനിതകൾ ഒരാഴ്ചക്കിടെ ലോകമാധ്യമങ്ങളുടെ വാർത്തകളിൽ ഇടംപിടിച്ചു. മലയാളികൾക്ക് അഭിമാനമായി മാറിയ ആ വനിതകളെ അറിയാം.
കഴിഞ്ഞ ഒരാഴ്ചക്കിടെ ലോക മാധ്യമങ്ങളുടെ തലക്കെട്ടിൽ നിറഞ്ഞത് മലയാളികളായ മൂന്ന് വനിതകളാണ്. ന്യൂസിലാൻഡിൽ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത പ്രിയങ്ക രാധാകൃഷ്ണൻ, മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയ മരിയ തട്ടിൽ, അമേരിക്കയിലെ ലോസ്ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിത്യ രാമൻ എന്നിവരാണവർ.
advertisement
ന്യൂസിലാൻഡിൽ ജസിൻഡ ആർഡേന്‍റെ മന്ത്രിസഭയിലേക്കാണ് എറണാകുളം പറവൂർ സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണൻ. മന്ത്രിസഭയിൽ യുവജനക്ഷേമം, സാമൂഹികം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ.
advertisement
ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സാണ് പ്രിയങ്കയുടെ ഭർത്താവ്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം സിംഗപ്പുരിലെത്തിയ പ്രിയങ്ക പിന്നീട് ഉന്നതപഠനത്തിനായാണ് ന്യൂസിലാൻഡിലേക്ക് വന്നത്. 14 വർഷമായി ജസിൻഡയുടെ ലേബർ പാർട്ടിയുടെ പ്രാദേശിക നേതാവാണ് പ്രിയങ്ക. പാർട്ടിയുടെ യുവജനവിഭാഗത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചത് പരിഗണിച്ചാണ് ജസിൻഡ, പ്രിയങ്കയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
advertisement
വെല്ലിങ്ടൺ സർവകലാശാലയിൽനിന്നാണ് പ്രിയങ്ക ബിരുദാനന്തര ബിരുദം നേടിയത്. ഡെവലപ്മെന്‍റ് സ്റ്റഡീസ് ആയിരുന്നു വിഷയം. പഠനശേഷം റിച്ചാർഡ്സിനെ വിവാഹം കഴിക്കുകയും ക്രൈസ്റ്റ് ചർച്ചിൽ സ്ഥിരതാമസമാക്കുകയുമായിരുന്നു. അതിനിടെയാണ് പൊതുപ്രവർത്തനത്തിലും സജീവമായത്. സന്നദ്ധപ്രവർത്തന മേഖലയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നയാളാണ് പ്രിയങ്ക രാധാകൃഷ്ണൻ.
advertisement
ന്യൂസിലാൻഡ് പാർലമെന്റിൽ പ്രിയങ്ക സംസാരിച്ച് തുടങ്ങിയത് മലയാള ഭാഷയിലായിരുന്നു. പ്രിയങ്കയുടെ മലയാളം സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയൽ വൈറലായി. എല്ലാ സുഹൃത്തുക്കൾക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ. എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു എന്നാണ് പ്രിയങ്കയുടെ വാക്കുകൾ. ഒപ്പം ഈ പാർലമെന്റിൽ എന്റെ മാതൃഭാഷയായ മലയാളം ആദ്യമായാകും സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്.
advertisement
കടുത്ത മത്സരത്തിൽ 27 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് പാതിമലയാളിയായ മരിയ തട്ടിൽ ഓസ്ട്രേലിയൻ സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയത്. ഇനി വിശ്വസൗന്ദര്യ മത്സര വേദിയിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് മരിയ ആയിരിക്കും. മലയാളി- ബംഗാളി ദമ്പതികളുടെ മൂത്ത മകളാണ് 27 വയസ്സുകാരിയായ മരിയ തട്ടിൽ. 1990കളിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതാണ് മരിയയുടെ അച്ഛൻ ടോണി തട്ടിൽ. അമ്മ കൊൽക്കത്ത സ്വദേശിയാണ്.
advertisement
മെൽബണിൽ ജനിച്ചുവളർന്ന മരിയ അറിയപ്പെടുന്ന മോഡലും മേക്കപ്പ് ആർട്ടിസ്റ്റും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്. സൈക്കോളജിയിൽ ബിരുദവും മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവുമുള്ള മരിയ എച്ച് ആർ ഡിപ്പാർമെന്റിൽ ജോലി ചെയ്യുന്നു. തുടർച്ചയായി രണ്ടാം വർഷമാണ് ഇന്ത്യൻ വംശജ ഓസ്ട്രേലിയൻ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യൻ വേരുകളുള്ള പ്രിയ സെറാവോ ആയിരുന്നു കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ.
advertisement
. ഇന്ത്യൻ അമേരിക്കനായ നിത്യ രാമൻ ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലാണ് ജനനം. ആറാം വയസിൽ ലൂസിയാനയിലെത്തി. 39കാരിയായ നിത്യ രാമൻ സിൽവർ ലേക്കിലാണ് ഇപ്പോൾ താമസം. കൗൺസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ കറുത്ത വർഗക്കാരിയാണ്. ഡിസംബർ 14നാണ് നിത്യ ചുമതലയേൽക്കുന്നത്. ഇതോടെ 15 അംഗ കൗൺസിലിലേക്ക് വരുന്ന മൂന്നാമത്തെ വനിതയാകും നിത്യ.
advertisement
ഭവനരഹിതരായവർക്ക് സാമൂഹ്യ കേന്ദ്രം നിർമിക്കുമെന്നും ലോസ് ഏഞ്ചൽസ് പൊലീസ് വകുപ്പിനെ സായുധ സേനാംഗങ്ങളടങ്ങിയ ചെറിയ വകുപ്പായി മാറ്റുമെന്നുമായിരുന്നു നിത്യ രാമന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇടതു സംഘടനകളുമായി ചേർന്നാണ് നിത്യ രാമൻ പ്രവർത്തിക്കുന്നതെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലോസ് ഏഞ്ചൽസിലേക്ക് എത്തുന്നതിന് മുൻപ് ചെന്നൈയിൽ ഒരു സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു രണ്ടു കുട്ടികളുടെ അമ്മ കൂടിയായ നിത്യ. നഗരാസൂത്രണത്തിൽ എംഐടിയിൽ നിന്ന് മാസ്റ്റർ ബിരുദധാരിയാണ് അവർ. ഹാർവാഡ് സർവകലാശാലയിൽ നിന്നും ബിരുദവും പൂർത്തിയാക്കിയിട്ടുണ്ട്.