'നഗ്ന ഫോട്ടോയെടുത്തത് വെറുതയല്ല'; ബോധവൽക്കരണ ക്യാംപെയ്നുമായി വനിതാ ക്രിക്കറ്റർ
Last Updated:
വനിതകളിലെ മാനസികാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോ ഷൂട്ട്
കളത്തിനുപുറത്തും താരമാണ് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലർ. സാമൂഹ്യരംഗത്ത് നിരവധി ഇടപെടലുകളിലൂടെ പലപ്പോഴും അവർ വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. അടുത്തിടെ ഒരു വനിതാ മാഗസിന് വേണ്ടി സാറാ ടെയ്ലർ നഗ്ന ഫോട്ടോ എടുക്കാൻ തയ്യാറായി. എന്തിനാണ് ഈ സാഹസമെന്നല്ലേ? അതിന് പിന്നിൽ കളിയല്ലാത്ത ഒരു കാര്യമുണ്ട്.
advertisement
advertisement
ഇത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്യാനായതിൽ അഭിമാനമുണ്ടെന്ന് സാറ ടെയ്ലർ പറയുന്നു. 'എനിക്കെപ്പോഴും എന്‍റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു. ഇതുപോലെ ചെയ്യുന്നതിനായി അത്തരം ചിന്തകളിൽനിന്ന് പുറത്ത് കടക്കേണ്ടിയിരുന്നു' - സാറ ടെയ്ലർ പറയുന്നു. സമകാലീന വനിതാ ക്രിക്കറ്റർമാരിൽ ഏറ്റവും ശ്രദ്ധേയയാണ് ഈ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ.


