ഫുഡ് അടിച്ച് കറങ്ങി നടന്ന് ഈ പെൺകുട്ടി സമ്പാദിക്കുന്നത് ലക്ഷങ്ങൾ
Last Updated:
ഭക്ഷണ-യാത്രാ പ്രേമിയായ സീമ 2016 ൽ പാണ്ട റിവ്യൂസ് എന്ന പേരിൽ തന്റെ ഭക്ഷണ ബ്ലോഗ് ആരംഭിച്ചു. സ്വിഗ്ഗിയും സൊമാറ്റോയും വിജയവാഡയുടെ പാചക ഭൂപടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലാത്ത സമയത്തായിരുന്നു ഇത്
നമ്മളിൽ പലരും ആഗ്രഹിക്കുന്ന ജീവിതമാണ് സീമയുടേത്. വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക, മികച്ച പാചകരീതികൾ ആസ്വദിക്കുക, ഭക്ഷണത്തെക്കുറിച്ച് ലോകത്തെ അറിയിക്കുക. നമ്മുടെ രുചി മുകുളങ്ങളെ പ്രലോഭിപ്പിക്കുന്ന എന്തും പൂർണ്ണഹൃദയത്തോടെ ആസ്വദിക്കുക. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കുക ഇതൊക്കെയാണ് സീമയുടെ രീതികൾ.
advertisement
ഭക്ഷണ-യാത്രാ പ്രേമിയായ സീമ 2016 ൽ പാണ്ട റിവ്യൂസ് എന്ന പേരിൽ തന്റെ ഭക്ഷണ ബ്ലോഗ് ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ സീമ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷണം അവലോകനം ചെയ്യാൻ തുടങ്ങി, സ്വിഗ്ഗിയും സൊമാറ്റോയും വിജയവാഡയുടെ പാചക ഭൂപടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലാത്ത ഒരു സമയത്തായിരുന്നു ഇത്.
advertisement
അമ്മ ഒരു പാചക അധ്യാപികയായിരുന്നു. വീട്ടിലെ ആളുകൾക്കായി പാചക പാഠങ്ങൾ നടത്തുകയും പാചക പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. എല്ലാ പരിപാടികൾക്കും മുമ്പായി ഭക്ഷണ പരീക്ഷണങ്ങൾക്ക് ഞങ്ങളായിരുന്നു വിധേയരായിരുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ഞാൻ ഒരിക്കലും ഒരു ഫുഡ് ബ്ലോഗറാകാൻ ആഗ്രഹിച്ചില്ലെങ്കിലും, വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും പുതിയ പാചകരീതികൾ പരീക്ഷിക്കുകയും ചെയ്യുന്നത് എന്റെ ജീവിതശൈലിയുടെ ഭാഗമായി മാറി-സീമ പറയുന്നു.
advertisement
വിജയവാഡയിലെ പിസ്ത റെസ്റ്റോറന്റിലെബിരിയാണിയെ കുറിച്ചായിരുന്നു സീമ ആദ്യം എഴുതിയത്. വെജിറ്റേറിയനായ സീമക്ക് മുന്നിലുള്ള വെല്ലുവിളി വിജയവാഡയിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും നോണ്‍ വെജിറ്റേറിയൻ ഭക്ഷണമാണ് ഇഷ്ടപ്പെടുന്നത് എന്നതാണ്. ഒരു റെസ്റ്റോറന്റ് സന്ദർശിക്കുമ്പോഴെല്ലാം, അവരുടെ മട്ടൺ ബിരിയാണി അല്ലെങ്കിൽ ചിക്കൻ കബാബുകൾ പരീക്ഷിക്കാൻ നിർബന്ധിക്കപ്പെട്ടുവെന്ന് സീമ പറയുന്നു.
advertisement
എന്നാൽ താമസിയാതെ, നഗരം സന്ദർശിക്കുന്ന നിരവധി വെജിറ്റേറിയൻമാർക്ക് അവരുടെ ഇഷ്ടഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി എഴുതി. ഇപ്പോൾ മലേഷ്യൻ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഒരു യാത്രാ പരിപാടിയിൽ പങ്കെടുത്ത ശേഷം സീമ മടങ്ങിയെത്തിയതേയുള്ളൂ. നിരവധിപേരാണ് റെസ്റ്റോറന്റ് ആരംഭിക്കാനും അതിന്റെ അവലോകനം നൽകാനും ഇ-മെയിൽ വഴി സീമയെ ക്ഷണിക്കുന്നത്.


