1. ജാവ- ചെരിഞ്ഞുയര്‍ന്ന എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും ബാഷ് പ്ലേറ്റും ജാവ 300 -ന് ഇവര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പരന്ന ഹാന്‍ഡില്‍ബാറും റബ്ബര്‍ പാഡുകളുള്ള ഇന്ധനടാങ്കും ജാവ 300 സ്‌ക്രാമ്പ്‌ളറിലേക്ക് ശ്രദ്ധയുണര്‍ത്തും. ഓഫ്‌റോഡ് ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് പുതിയ ജാവ ബൈക്കുകളെ കമ്പനി നിര്‍മ്മിക്കുന്നത്. ഇക്കാരണത്താല്‍ നീളംകൂടിയ ട്രാവല്‍ സസ്‌പെന്‍ഷന്‍ മോഡലുകളില്‍ പ്രതീക്ഷിക്കാം. മുന്നില്‍ ഡിസ്‌ക്കും പിന്നില്‍ ഡ്രം യൂണിറ്റും ജാവ ബൈക്കുകളില്‍ ബ്രേക്കിംഗ് നിറവേറ്റും. ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ജാവ ബൈക്കുകളുടെ ഹൃദയം. ഇക്കാര്യം കമ്പനി ആദ്യമെ വെളിപ്പെടുത്തിയിട്ടുണ്ട്. ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള എഞ്ചിന്‍ 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.
advertisement
2. ബജാജ് ഡോമിനോർ 400- 373.3 സിസി സിംഗിള്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുള്ള ഡോമിനോർ 34.5 ബിഎച്ച്പി കരുത്തും 35 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ 6 സ്പീഡ് ഗിയര്‍ബോക്സ് 8.23 സെക്കന്‍ന്റ് കൊണ്ട് ഡോമിനോറിനെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തിക്കും. എല്‍ഇഡി ഹെഡ് ലാമ്പുകൾ, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്ലിപ്പര്‍ ക്ലച്ച്, ഡ്യൂവല്‍ചാനല്‍ എബിഎസ് എന്നീ ഫീച്ചറുകളും ഡോമിനോറിനുണ്ട്.
advertisement
3. റോയൽ എൻഫീൽഡ് ക്ലാസിക് 350- റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350 എയര്‍ബോണ്‍ ബ്ലൂ, സ്‌റ്റോംറൈഡര്‍ സാന്‍ഡ് എന്നീ പുതിയ രണ്ടുനിറങ്ങളിലാണ് ലഭ്യമാവുക. ക്ലാസിക് സിഗ്നല്‍സ് 350 എഡിഷന്റെ മറ്റൊരു പ്രത്യേകത ഇന്ധനടാങ്കില്‍ കുറിച്ച പ്രത്യേക നമ്പറുകള്‍ ആണ്. ഇത് മോഡലിന്റെ പ്രൊഡക്ഷന്‍ നമ്പറാണ് സൂചിപ്പിക്കുന്നത്. 346 സിസി എഞ്ചിന്‍ തന്നെയാണ് ഇതിലും. ഈ ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 28 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. എയര്‍ കൂളിംഗ് പിന്‍ബലമുള്ള എൻജിനാണ് ഇത്. ഇരു ടയറുകളിലും ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് നിര്‍വഹിക്കുക. ഇരട്ട ചാനല്‍ എബിഎസ് പിന്തുണ ബൈക്കിനുണ്ട്. ത്രിമാന മെഷ് ശൈലിയുള്ള ടൂറിംഗ് സീറ്റ്, വെള്ളമൊട്ടും അകത്തു കടക്കാത്ത ഹെവി ഡ്യൂട്ടി മിലിട്ടറി പാനിയറുകള്‍, സ്റ്റീല്‍ എഞ്ചിന്‍ ഗാര്‍ഡ്, വിന്‍ഡ്ഷീല്‍ഡ് കിറ്റ്, അലൂമിനിയം വീലുകള്‍ എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു ഫീച്ചറുകൾ.
advertisement
4. കെടിഎം 250 ഡ്യൂക്- ഡ്യൂക്ക് 200 ന്റെയും 390ന്റെയും മിശ്രണമാണ് ഡ്യൂക്ക് 250. ടയർ, എൻജിൻ ഇലക്ട്രോണിക്സ്, മീറ്റർ കൺസോൾ എന്നിവയെല്ലാം ഡ്യൂക്ക് 200 നോടു സമം. സസ്പെൻഷൻ, ബോഡി, ടാങ്ക് എന്നിവയെല്ലാം ഡ്യൂക്ക് 390 യിൽ നിന്നു കടം കൊണ്ടിരിക്കുന്നു. വലുപ്പക്കുറവു തോന്നുന്ന ഷാർപ് എഡ്ജ് ഡിസൈൻ. സൂപ്പർ സ്പോർട് മോഡലായ 1290 ഡ്യൂക്ക് ആറിനോടുമുണ്ട് സാമ്യം. വെളുപ്പും കറുപ്പും ഓറഞ്ചും ചേർന്ന നിറവിന്യാസം. കെ ടി എം മുഖമുദ്രയായ ഓറഞ്ച് നിറം പിൻ സബ്ഫ്രെയ്മിൽ മാത്രമായി ഒതുങ്ങി. ഉയരത്തിൽ: ഡ്യൂക്ക് 200 നെക്കാളും 30 മി മി ഉയരക്കൂടുതലുണ്ട്. 248.76 സിസി സിംഗിൾ സിലണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ 31 ബി എച്ച്പി കരുത്തും 24 എൻ എം ടോർക്കും നൽകും. ഡ്യൂക്ക് 200 നെ അപേക്ഷിച്ച് ടോർക്ക് ഡെലിവറിയിലും റിഫൈൻമെന്റിലും കാര്യമായ പുരോഗതി വന്നിട്ടുണ്ട്. ഓപ്പൺ കാട്രിഡ്ജ് ഫോർക്കുകളാണ് മുന്നിൽ. പിന്നിൽ മോണോ ഷോക്ക്. ചെറിയ ഗട്ടറുകളും ബംപുകളുമെല്ലാം അനായാസം.
advertisement
5. ഹോണ്ട സിബിആർ 250ആർ- തൊണ്ണൂറുകളിലെ ഹോണ്ട ഫയര്‍ബ്ലേഡ് ബൈക്കുകളുടെ പോലുള്ള ഗ്രാഫിക്‌സാണ് പുതിയ സിബിആര്‍ 250 ആറിന്. ഗ്രേ ഓറഞ്ച്, ഗ്രേഗ്രീന്‍, ഗ്രേ യെല്ലോ എന്നീ മൂന്ന് പുതിയ വര്‍ണ സങ്കലത്തിലുള്ള ബോഡി നിറവും നല്‍കിയിട്ടുണ്ട്. എബിഎസ് ഓപ്ഷന്‍ പുതുതായി ലഭിച്ചു. എല്‍ഇഡി ഹെഡ്‌ലാംപ്, രണ്ട് പൊസിഷനിങ് ലാംപുകള്‍ എന്നിവയും പുതുമകളാണ്. എന്‍ജിന്‍ സ്‌പെസിഫിക്കേഷനില്‍ മാറ്റമില്ല. 249 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 26.15 ബിഎച്ച്പി 22.90 എന്‍എം ആണ് ശേഷി. ആറ് സ്പീഡ് ഗീയര്‍ബോക്‌സുള്ള ബൈക്കിന് മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗമെടുക്കാനാവും.