advertisement

'കേരളത്തിൽ മാറ്റം വരും'; കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ വികസനം പരാജയപ്പെട്ടുവെന്ന് അമിത് ഷാ

Last Updated:

ഇന്ത്യ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറിനിൽക്കണമെന്നും കേരളം ഉടൻ തന്നെ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും അമിത് ഷാ

Rapid Read
News18
News18
കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറിനിൽക്കണമെന്നും കേരളം ഉടൻ തന്നെ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഛത്തീസ്ഗഢ് @ 25: ഷിഫ്റ്റിംഗ് ദ ലെൻസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റ് സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കുമെന്നും അമിത് ഷാ പറഞ്ഞു.  കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ദോഷഫലങ്ങൾ ജനങ്ങൾ തിരിച്ചറിയണം. കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങൾ വികസനത്തിൽ പിന്നിലാണ്. ഗോത്രക്ഷേമത്തിന്റെ പേരിൽ ജനങ്ങളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുകയാണവർ.  കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിനാശകരമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
"ഞങ്ങൾ മാവോയിസ്റ്റ് പ്രശ്നത്തെ വേരോടെ പിഴുതെറിയും. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾ ഈ പ്രത്യയശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്നിടത്തെല്ലാം വികസനം പരാജയപ്പെട്ടു. ഗോത്രക്ഷേമത്തിന്റെ പേരിൽ ജനങ്ങളുടെ കൈകളിൽ ആയുധങ്ങളാണ് നൽകിയത്. ഈ പ്രത്യയശാസ്ത്രം തന്നെ നാശത്തിന്റെ പ്രതീകമാണ്," ഷാ പറഞ്ഞു.
advertisement
ഇന്ന് കമ്മ്യൂണിസ്റ്റുകാരെ ദൂരദർശിനി ഉപയോഗിച്ച് തിരയേണ്ട അവസ്ഥയാണെന്ന് അമിത് ഷാ പരിഹസിച്ചു. അവർക്ക് നിലനിൽപ്പില്ല. ഇനി കേരളം മാത്രമാണുള്ളത്, ഇത്തവണ അവിടെയും അത് അവസാനിക്കും. തിരുവനന്തപുരത്തെ ജനങ്ങൾ അതിന് തുടക്കമിട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'കേരളത്തിൽ മാറ്റം വരും'; കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ വികസനം പരാജയപ്പെട്ടുവെന്ന് അമിത് ഷാ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement