advertisement

ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിക്കെതിരെ പോക്സോ

Last Updated:

നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞു

മുരാരി തന്ത്രി
മുരാരി തന്ത്രി
കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെതിരെയാണ് പോക്സോ കേസ് എടുത്തിരിക്കുന്നത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി.
അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. നിലവിളിച്ച് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞു.
സംഭവത്തിൽ പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് ഇയാൾ ഇപ്പോഴും ഒളിവിലാണ്. അതേസമയം, പോക്സോ കേസിൽ പ്രതിയായ മുരാരി തന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും. രാവിലെ 10ന് മനക്കരക്കാവ് ജംഗ്ഷനിൽ നിന്നും മാർച്ച് ആരംഭിക്കും.
Summary: A POCSO case has been registered against an astrologer named Rajan Babu (also known as Murari Thanthri) for allegedly attempting to molest a 16-year-old girl in Puthur, Kollam. The incident occurred when the minor reached the astrologer's residence with her mother for an "exorcism" ritual. According to the complaint, the accused took the girl into a room alone and tried to assault her. The girl managed to escape and alert the locals, following which the accused fled the scene.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിക്കെതിരെ പോക്സോ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement