സ്‌റ്റൈലിഷ് ഡിസൈനും അത്യാഡംബര ഫീച്ചറുകളും നല്‍കിയാണ് മെഴ്‌സിഡീസിന്റെ ഏറ്റവും മികച്ച എസ്.യു.വികളില്‍ ഒന്നാണ് ജി.എല്‍എസ്. 400 400 ഡി ഒരുങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള ഒക്ടാഗണല്‍ ഗ്രില്ല്, എല്‍ഇഡിയില്‍ തീര്‍ത്ത മള്‍ട്ടിബീം ഹെഡ്‌ലാമ്പ്, അലുമിനിയം സ്‌കിഡ് പ്ലേറ്റ്, അഞ്ച് സ്‌പോക്ക് അലോയി വീല്‍ എന്നിവ ഈ വാഹനത്തെ സ്‌റ്റൈലിഷാക്കുമ്പോള്‍ ഇന്‍ഫോടെയ്‌മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഡിസ്‌പ്ലേകളാകുന്ന 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ ഇന്റീരിയറിലെ ഹൈലൈറ്റാകും.
3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 2925 സി.സിയില്‍ 325 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. കേവലം 6.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 1.08 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.