Audi e-Tron GT| ആഡംബര ഇലക്ട്രിക് വാഹനം ഓഡി ഇ-ട്രോൺ ജിടി ഉടൻ ഇന്ത്യയിൽ; സവിശേഷതകൾ അറിയാം

Last Updated:
ഇ-ട്രോൺ ജിടിയുടെ പ്രീ-ബുക്കിംഗ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഓഡി ആരംഭിച്ചു
1/10
 രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ മത്സരം ശക്തമാകുമ്പോള്‍ അതിലേക്ക് തങ്ങളുടെ പോരാളിയുമായി ഓഡി വരികയാണ്. ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കാനിരിക്കുന്ന ഇ-ട്രോൺ ജിടിയുടെ പ്രീ-ബുക്കിംഗ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഓഡി ആരംഭിച്ചു. പുതിയ ഇലക്ട്രിക് 4-ഡോർ കൂപ്പെ 2021 ഒക്ടോബർ മാസത്തോടെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 2021 Audi e-Tron GT. (Photo: Audi) 

advertisement
2/10
  മൂന്ന് വേരിയന്റുകളിലായാണ് 'ഇ-ട്രോണ്‍' എന്ന വൈദ്യുത ആഡംബര എസ്.യു.വി.കള്‍ ഓഡി ഇന്ത്യയിലെത്തിക്കുന്നത്. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്‌പോര്‍ട്സ് ബാക്ക് 55 എന്നീ മൂന്ന് വേരിയന്റുകള്‍ക്ക് 99.99 ലക്ഷം രൂപ മുതല്‍ 1.18 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്ഷോറും വില വരിക. 2021 Audi e-Tron GT. (Photo: Audi)

3/10
 ഓഡിയുടെ മറ്റു മോഡലുകളില്‍ നിന്ന് കാഴ്ചയില്‍ അധികം വ്യത്യാസമൊന്നും ഇ-ട്രോണിനുമില്ല. വലിയ ഗ്രില്ലില്‍ തിളങ്ങിനില്‍ക്കുന്ന വളയങ്ങള്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, 20 ഇഞ്ച് അലോയി വീല്‍, റാപ്പ് എറൗണ്ട് ടെയില്‍ ലാമ്പ്, ഇരട്ട നിറത്തിലുള്ള ബമ്പര്‍, ജനല്‍ പാളികള്‍ക്ക് വെള്ളി നിറത്തിലുള്ള വരകള്‍. എന്നിവ പുറംഭാഗത്തെ ശ്രദ്ധേയ മാറ്റങ്ങളാണ്. 2021 Audi e-Tron GT. (Photo: Audi)

4/10
 ഓഡിയുടെ അകത്തളത്തിന്റെ പ്രത്യേകതകളില്‍ എല്ലാ നവീന സാങ്കേതികതകളും ഒത്തുചേരുന്നുണ്ട്. വലിയ 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് പാനല്‍, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്, എം.എം.ഐ. നാവിഗേഷന്‍, വയര്‍ലെസ് ചാര്‍ജിങ് സംവിധാനം, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ നീളും. 2021 Audi e-Tron GT. (Photo: Audi)

5/10
 അടിസ്ഥാന മോഡലായ ഇ-ട്രോണ്‍ 50-ല്‍ 71 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 309 ബി.എച്ച്.പി. പവറും 540 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 379 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം. മണിക്കൂറില്‍ 190 കിലോമീറ്റര്‍ പരമാവധി വേഗമുള്ള ഈ വാഹനം 6.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. 2021 Audi e-Tron GT. (Photo: Audi)

6/10
 355 ബി.എച്ച്.പി. പവറും 561 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇ-ട്രോണ്‍ 55-ല്‍ ഉള്ളത്. ബൂസ്റ്റ് മോഡില്‍ പവര്‍ 402 ബി.എച്ച്.പി.യായി ഉയര്‍ത്താന്‍ കഴിയും. ഒരു തവണ ഫുള്‍ ചാര്‍ജായാല്‍ 484 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമത്രെ. 200 കിലോമീറ്റര്‍ പരമാവധി വേഗമുള്ള ഈ വാഹനം 5.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്തും. ഇന്ത്യയില്‍ മെഴ്സിഡസ് ബെന്‍സ് ഇ.ക്യു.സി, ജാഗ്വാര്‍ ഐ പേസ് എന്നീ മോഡലുകളുമായാണ് ഇ-ട്രോണ്‍ മത്സരിക്കുക. 2021 Audi e-Tron GT. (Photo: Audi)

7/10
 അടുത്തിടെ ഇ-ട്രോൺ ഇവി പുറത്തിറക്കി നേടിയ മികച്ച വിജയം ആവർത്തിക്കാനാണ് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെയും എത്തുന്നത്. പോർഷ ടെയ്‌കാനുമായി പുതിയ മോഡൽ പ്ലാറ്റ്ഫോം പങ്കിടുന്നുവെന്നതും ശ്രദ്ധേയമാണ്. ഓഡി ഇ-ട്രോൺ ജിടി 4-ഡോർ കൂപ്പെ S, RS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 Audi e-Tron GT. (Photo: Audi)

8/10
  വൈവിധ്യമാർന്ന ഡ്രൈവർ സഹായ സുരക്ഷാ സംവിധാനങ്ങളും കൂപ്പെയിലെ മറ്റ് സവിശേഷതകളാണ്. രൂപകൽപ്പനയുടെ കാര്യത്തിൽ ആഢംബര ഇലക്‌ട്രിക് കാറിന് നാല് ഡോറുകളുള്ള കൂപ്പെ നിലപാടാണുള്ളതെന്ന് ആദ്യ കാഴിച്ചയിൽ തന്നെ മനസിലാക്കാം. ഇ-ട്രോൺ ജിടിയിൽ ഔഡിയുടെ സിംഗിൾ ഫ്രെയിം ഗ്രില്ലിന്റെ പുതിയ വ്യാഖ്യാനം ഉണ്ടെന്നതും ശ്രദ്ധേയമാണ്. 2021 Audi e-Tron GT. (Photo: Audi)

9/10
 ചരിഞ്ഞ മേൽക്കൂര, വൈഡ് ട്രാക്ക്, ബ്രോഡ് ഷോൾഡർ ലൈൻ, ലോ ബോണറ്റ് എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ. കമിംഗ് ആൻഡ് ലീവിംഗ് ഹോം ആനിമേഷനുകളോടെയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളുമാണ് ഔഡി ഇലക്‌ട്രിക് കാറിലേക്ക് പരിചയപ്പെടുത്തുന്ന മറ്റൊരു ശ്രദ്ധേയ ഘടകം. 2021 Audi e-Tron GT. (Photo: Audi)

10/10
 ടെസ്‌ലയുടെ വരും കാല മോഡലുകളും ഓഡി ഇവിക്ക് എതിരാളിയായേക്കാം. നിലവിൽ ഇന്ത്യയിൽ താങ്ങാനാവുന്ന ഇലക്‌ട്രിക് ശ്രേണിയിൽ ഡിമാന്റ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം മെർസിഡീസിന്റേയും ഔഡിയുടെയും ആഢംബര ഇവി സെഗ്മെന്റിലേക്കുള്ള കടന്നുവരവും ഏറെ മത്സരം സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്. 2021 Audi e-Tron GT. (Photo: Audi)

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement