ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ മുന്നേറാന്‍ ഒരുങ്ങിയിരിക്കുകയാണ് ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു (BMW). രാജ്യത്ത് പുതിയ മൂന്ന് ഇവി മോഡലുകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ ഐഎക്‌സ് ഓള്‍ ഇലക്ട്രിക് SUV ആയിരിക്കും ഇന്ത്യയില്‍ ആദ്യം വില്‍പ്പനയ്ക്ക് എത്തുന്ന മോഡല്‍. BMW iX. (Photo: BMW)
ഡിസംബര്‍ 11ന് രാജ്യത്ത് അവതരിപ്പിക്കുമെങ്കിലും 2022ന്റെ ആദ്യ പകുതിയിലായിരിക്കും ഇലക്ട്രിക് SUV വില്‍പ്പനയ്‌ക്കെത്തുക. ബിഎംഡബ്ല്യു ഐഎക്‌സ് പൂര്‍ണമായും നിര്‍മിച്ച യൂണിറ്റായാകും ഇന്ത്യയില്‍ എത്തുക. ആഭ്യന്തര തലത്തില്‍ മെര്‍സിഡീസ് ബെന്‍സ് ഇക്യുസി, ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ ഐപേസ് എന്നീ വമ്പന്‍മാരുമായാകും ഇലക്ട്രിക് SUV മാറ്റുരയ്ക്കുക. BMW iX. (Photo: BMW)
റഡാറുകള്‍, കാമറകള്‍, സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്റലിജന്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഗ്‌നേച്ചര്‍ കിഡ്‌നി ഗ്രില്‍ ഡിസൈനും ഈ കാറിലുണ്ട്. എസ്‌യുവിയുടെ ഉള്‍ഭാഗത്ത് സോഫ്റ്റ്-ടച്ച് മെറ്റീരിയലില്‍ പൊതിഞ്ഞ മിനിമലിസ്റ്റ് ഡിസൈനോടുകൂടിയ ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് ക്യാബിനാണ് ബവേറിയന്‍ ബ്രാന്‍ഡ് ഒരുക്കി എടുത്തിരിക്കുന്നത്. BMW iX. (Photo: BMW)