പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് കിയ ഇലക്ട്രിക് കാർ സമ്മാനിച്ച് സുഹൃത്തും ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയർമാനുമായ അലക്സ് കെ. ബാബു. 72 ലക്ഷം രൂപ വരുന്ന കിയ ഇവി6 കിയ ഷോറൂം അധികൃതർ താരത്തിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്.
2/ 6
ജൂൺ 2ന് പുറത്തിറക്കിയ കിയ ഇവി6 എന്ന പുത്തൻ മോഡലാണ് മോഹന്‍ലാലിന് പ്രിയ സുഹൃത്ത് സമ്മാനിച്ചിരിക്കുന്നത്. മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാർ ഏറ്റുവാങ്ങുമ്പോൾ മേജർ രവി, ഷിബു ബേബി ജോൺ എന്നിവരും ഉണ്ടായിരുന്നു.
3/ 6

4/ 6
കിയ ഇവി6ന് 19 മിനിറ്റിൽ 80% ചാർജ് കയറും. ജ്യാന്തര വിപണിയിൽ 58 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ടു ബാറ്ററി പായ്ക്ക് ഇവി 6നുണ്ട്. 3.5 സെക്കൻഡിൽ 100 കി.മി സ്പീഡ് കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന്റെ പവൻ 323 ബിഎച്ച്പിയാണ്.
5/ 6
സിംഗിൾ മോട്ടർ മുൻവീൽ ഡ്രൈവ് മോഡലിന് 229 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ഒറ്റ ചാർജിൽ 708 കിലോമീറ്റർ വാഹനം സഞ്ചരിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.
6/ 6
മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോം(ഇ – ജി എം പി) ആണ് കിയയുടെ വൈദ്യുത ക്രോസ്‌ഓവറായ ഇവി സിക്സിനും അടിത്തറയാവുന്നത്.