വെറും 60 മിനിറ്റുകൊണ്ട് 1.76 ലക്ഷം ബുക്കിങ്; റെക്കോഡിട്ട് മഹീന്ദ്ര ഥാർ റോക്സ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
മൂന്ന് ഡോറുകളുള്ള മുൻ മോഡലിൽ നിന്ന് വെത്യസ്തമായി അഞ്ച് ഡോറുകളുള്ള എസ്.യു.വിയായാണ് മഹീന്ദ്ര ഥാർ റോക്സ് അവതരിപ്പിച്ചത്
ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ ഥാർ റോക്സിലൂടെ അപൂർവമായ ഒരു റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്. ഥാർ റോക്സ് ബുക്ക് ചെയ്യാനുള്ള ബുക്കിങ് വിൻഡോ തുറന്ന് വെറും 60 മിനിറ്റിനുള്ളിൽ 1.76 ലക്ഷം ബുക്കിങ്ങുകളാണ് വാഹനം നേടിയത്. മഹീന്ദ്രയുടെ ഒരു വാഹനത്തിന് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും കൂടിയ എണ്ണം ബുക്കിങ് കൂടിയാണ് ഇത്. മഹീന്ദ്ര എന്ന ബ്രാൻഡിന്റെവിപണിയിലെ ശക്തമായ സാന്നിധ്യം കൂടിയാണ് ഇത് വെളിവാക്കുന്നത്
advertisement
ഉപഭോക്താക്കൾ ആകാംഷയോടെ കാത്തിരിക്കുന്ന ആഘോഷ വേളയായ ദസറയോടനുബന്ധിച്ച ഒക്ടോബർ 12 മുതൽ ഥാർ റോക്സിന്റെ ഡെലിവറിയും ആരംഭിക്കും. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ഘട്ടം ഘട്ടമായി ഡെലിവറി ഷെഡ്യൂളുകൾ കമ്പനി അറിയിക്കും. മഹീന്ദ്രയുടെ എല്ലാ ഡീലർഷിപ്പുകളിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വാഹനം ബുക്കിംഗ് തുടരുമെന്നും കമ്പനിഅധികൃതർ അറിയിച്ചു.
advertisement
സെപ്തംബറിലെ മഹീന്ദ്രയുടെ മികച്ച പ്രകടനത്തിൻ്റെ ചുവടുപിടിച്ചാണ് ഥാർ റോക്സിന്റെ ബുക്കിംഗിലെ ഇപ്പോഴുള്ള വമ്പിച്ച പ്രതികരണം ഉണ്ടായിരിക്കുന്നത്.51,000 യൂണിറ്റുകൾ വിതരണം ചെയ്തുകൊണ്ട് SUV വിൽപ്പനയിൽ 24 ശതമാനം വളർച്ചയാണ് മഹീന്ദ്രകഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.3027 എസ് യു വി യൂണിറ്റുകൾ കയറ്റുമതി ചെയ്യാനും മഹീന്ദ്രയ്ക്കായി.
advertisement
advertisement
2.0 ലിറ്റർ എം സ്റ്റാലിയൺ ടർബോ എൻജിനാണ് പെട്രോൾ വേരിയന്റിൽ വരുന്നത്. 2.0 ലിറ്റർ എംഹാക്ക് എൻജിനാണ് ഥാർ റോക്സിന്റെ ഡീസൽ വേരിയന്റിൽ വരുന്നത്. രണ്ട് വേരിയന്റുകൾക്കും സിക്സ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കമ്പനി നൽകിയിട്ടുണ്ട്.ഇത് മികച്ച ഒരു ഡൈവിംഗ് അനുഭവമായിരിക്കും നൽകുക.
advertisement