Maruti Suzuki | പുതിയ നേട്ടവുമായി മാരുതി സുസുക്കി; CNG വാഹനങ്ങളുടെ വിൽപ്പന 10 ലക്ഷം പിന്നിട്ടു

Last Updated:
പേഴ്‌സണൽ, കൊമേഴ്ഷ്യൽ വിഭാഗങ്ങളിലായി നിലവിൽ ഒമ്പത് എസ്-സിഎൻജി വാഹനങ്ങളാണ് മാരുതി സുസുകി വിപണിയിലെത്തിച്ചിട്ടുള്ളത്
1/7
 എസ്-സിഎൻജി വാഹനങ്ങളുടെ മൊത്തം വിൽപ്പന 10 ലക്ഷം യൂണിറ്റുകൾ പിന്നിട്ടതായി പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ (Maruti Suzuki India) ചൊവ്വാഴ്ച അറിയിച്ചു. പേഴ്‌സണൽ, കൊമേഴ്ഷ്യൽ വിഭാഗങ്ങളിലായി നിലവിൽ ഒമ്പത് എസ്-സിഎൻജി വാഹനങ്ങളാണ് (CNG Vehicles) കമ്പനി വിപണിയിലെത്തിച്ചിട്ടുള്ളത്.

advertisement
2/7
 "നിലവിൽ രാജ്യത്ത് 3,700 സിഎൻജി സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ആളുകൾക്ക് സിഎൻജി വാഹനങ്ങൾ സൗകര്യപ്രദമായി ഉപയോഗിക്കാൻ ഇത് കാരണമായി. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം 10,000 സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതിനാൽ വരും വർഷങ്ങളിലും സിഎൻജി വാഹനങ്ങൾക്ക് ആവശ്യക്കാർ വർധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു", മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു.

3/7
Maruti Suzuki, Discounts, Wagon R, Swift, Brezza, Maruti Suzuki S-Presso, Maruti Suzuki Eeco, Celerio, Swift Dzire, മാരുതി സുസുക്കി, വാഗൺ ആർ, സ്വിഫ്റ്റ്, ബ്രെസ്സ, മാരുതി സുസുക്കി എസ്-പ്രസ്സോ, മാരുതി സുസുക്കി ഇക്കോ, സെലേരിയോ, സ്വിഫ്റ്റ് ഡിസയർ 
ഒരു സാങ്കേതികവിദ്യ എന്ന നിലയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ സിഎൻജി നിർണായകമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "രാജ്യത്തിന്റെ ഊർജമേഖലയിൽ പ്രകൃതിവാതകത്തിന്റെ വിഹിതം 6.2 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ച് എണ്ണ ഇറക്കുമതി കുറയ്ക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ലക്ഷ്യവുമായി ചേർന്നു നിൽക്കുന്നതാണ് എസ്-സിഎൻജി വാഹനങ്ങൾ ജനകീയമാക്കാനുള്ള മാരുതി സുസുക്കിയുടെ ശ്രമങ്ങൾ", കമ്പനി അറിയിച്ചു.
advertisement
4/7
Maruti Celerio CNG Launched, Maruti Celerio, India's most fuel-efficient petrol car, CNG version of the updated Celerio, Celerio CNG price, Celerio CNG price in Ahmedabad, Celerio CNG mileage, Maruti Suzuki, Maruti Suzuki Celerio, Maruti Celerio, Celerio CNG, Celerio CNG engine and power, Features of Celerio CNG, Best Mileage CNG cars in India, Maruti Celerio 2021 on road price, new Celerio cng 2021 on road price, Maruti Celerio automatic, new Celerio 2021 specifications, സെലേറിയോ സിഎൻജി, മാരുതി സുസുകി സെലോറിയോ സിഎൻജി, സെലോറിയോ സിഎൻജി മൈലേജ്, സെലോറിയോ സിഎൻജി വില
അതേസമയം, 2021 ഡിസംബര്‍ അവസാനത്തോടെ മാരുതി സുസുക്കി ആകെ വിറ്റഴിച്ചതിൽ 15 ശതമാനവും സിഎന്‍ജി മോഡലുകളാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. നിലവില്‍, മാരുതി സുസുക്കിയുടെ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ടൂര്‍ എസ് സിഎന്‍ജി (Tour S CNG). മൊത്തം വില്‍പ്പനയുടെ 78 ശതമാനവും ഈ സെഡാന്റെ പേരിലാണ്. വ്യക്തിഗത വാഹന വിഭാഗത്തില്‍ 46.4 ശതമാനം വില്‍പ്പനയുമായി എര്‍ട്ടിഗ സിഎന്‍ജി മോഡല്‍ രണ്ടാം സ്ഥാനത്താണ്. 2021 ന്റെ അവസാന മൂന്ന് പാദങ്ങളില്‍ കമ്പനി 1.32 ദശലക്ഷം സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിച്ചു. അവയുടെ വിപണി വിഹിതം 82.5 ശതമാനമായിരുന്നു.
advertisement
5/7
 ഈ പ്രവണത തുടരുകയാണെങ്കില്‍ മാരുതി സുസൂക്കി വരും മാസങ്ങളില്‍ സിഎന്‍ജി വിഭാഗത്തില്‍ 10ലധികം മോഡലുകള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബ്രെസ്സയും അതില്‍ ഉള്‍പ്പെട്ടേക്കാം. മാത്രമല്ല, സിഎന്‍ജി മോഡലുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തോടെ സിഎന്‍ജി മോഡലുകളുടെ വിഹിതം ഡീസല്‍ വാഹനങ്ങളുടെ വിഹിതമായ 22 ശതമാനം കവിയുമെന്നും വാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു.

6/7
Toyota Rumion MPV, maruti suzuki ertiga, south africa, Toyota Rumion features, Toyota Rumion price, Toyota Rumion launch, Toyota Rumion in India, Toyota Rumion look, ടൊയോട്ട റൂമിയോൺ, ടൊയോട്ട റൂമിയോൺ എംപിവി, മാരുതി സുസുകി എർടിഗ
2022ല്‍ സിഎന്‍ജി സെഗ്മെന്റിന്റെ ശക്തമായ വളര്‍ച്ചയും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. കാരണം സിഎന്‍ജിയും പെട്രോള്‍-ഡീസല്‍ വിലയും തമ്മിലുള്ള ഗണ്യമായ അന്തരം വ്യക്തിഗത ഉപയോഗത്തിനു പോലും ആളുകള്‍ സിഎന്‍ജി വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചേക്കും. കൂടാതെ, സിഎന്‍ജി ഡിസ്‌പെന്‍സിങ് സ്റ്റേഷനുകള്‍ 10,000 വിപുലമായ ശൃഖംലകളിലേക്ക് വികസിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്
advertisement
7/7
 നിലവില്‍ മാരുതി സുസൂക്കിയും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും മാത്രമാണ് രാജ്യത്തെ ആഭ്യന്തര പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ സിഎന്‍ജി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി വകഭേദങ്ങളില്‍ ടിയാഗോ, ടിഗോര്‍ എന്നിവ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സും ഈ മേഖലയിലേക്ക് പ്രവേശനം നടത്തിയിരുന്നു.

ആഗോള ഗ്രോസ് കളക്ഷനിൽ 9 കോടി കടന്ന് 'പെറ്റ് ഡിറ്റക്റ്റീവ്'; ഷറഫുദ്ദീൻ- അനുപമ പരമേശ്വരൻ ചിത്രം ബ്ലോക്ക് ബസ്റ്ററിലേക്ക്
ആഗോള ഗ്രോസ് കളക്ഷനിൽ 9 കോടി കടന്ന് 'പെറ്റ് ഡിറ്റക്റ്റീവ്'; ഷറഫുദ്ദീൻ-അനുപമ പരമേശ്വരൻ ചിത്രം ബ്ലോക്ക് ബസ്റ്ററിലേക്ക്
  • റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് 'പെറ്റ് ഡിറ്റക്റ്റീവ്' ആഗോള ഗ്രോസ് 9.1 കോടി രൂപ നേടി.

  • ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

  • പ്രേക്ഷക-നിരൂപക പ്രതികരണം നേടി, കേരളത്തിൽ നൂറിലധികം ഹൗസ്ഫുൾ ഷോകൾ കളിച്ചും ചിത്രം ശ്രദ്ധ നേടി.

View All
advertisement