സാധാരണക്കാരന്റെ കാർ എന്ന് വിളിക്കപ്പെടുന്ന മാരുതി സുസുക്കി ആൾട്ടോ 800 എന്ന ചെറിയ വലിയ വാഹനം നിരത്തൊഴിയുന്നു എന്ന് റിപ്പോർട്ട്. ഇരുചക്രവാഹനത്തിൽ നിന്ന് കാർ എന്ന സ്വപ്നത്തിലേക്ക് സാധാരണക്കാരനെ കൈപിടിച്ചുയർത്തിയതിൽ ആൾട്ടോ 800ന്റെ പങ്ക് വലുതാണ്. എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ആൾട്ടോ 800 നിർത്തലാക്കിയെന്ന് കമ്പനി അറിയിച്ചതായി ഇന്ത്യ ടുഡേയാണ് റിപോർട്ട് ചെയ്തത്.