പുത്തൻ കാർ ഷോറൂമിൽനിന്ന് പുറത്തിറക്കുന്നതിനിടെ അപകടം; ഒന്നാം നിലയിൽനിന്ന് താഴെ വീണു

Last Updated:
കാർ സ്റ്റാർട്ട് ചെയ്ത ശേഷം സെയിൽസ് എക്സിക്യൂട്ടീവുമായി സംസാരിക്കുന്നതിനിടെ ഉടമ അബദ്ധത്തിൽ ആക്സിലേറ്ററിൽ കാൽ അമർത്തുകയായിരുന്നു.
1/4
 ഒരു കാർ സ്വന്തമാക്കുകയെന്നത് മിക്കവരുടെയും വലിയ സ്വപ്നമായിരിക്കും. ഏറെ കഷ്ടപ്പെട്ടും ജീവിതത്തിലെ വലിയ സമ്പാദ്യം നീക്കിവെച്ചുമൊക്കെയാണ് ആളുകൾ കാർ വാങ്ങുന്നത്. എന്നാൽ ആഗ്രഹിച്ചു സ്വന്തമാക്കുന്ന കാർ, ഷോറൂമിൽനിന്ന് റോഡിലേക്ക് ഇറക്കുന്നതിന് മുമ്പ് അപകടത്തിൽപ്പെട്ടാലോ? അത്തരമൊരു സംഭവമാണ് ഹൈദരാബാദിൽനിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടാറ്റ ടിയാഗോ കാർ ഡെലിവെറി ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

advertisement
2/4
 ഷോറൂമിന്‍റെ ഒന്നാമത്തെ നിലയിലായിരുന്നു കാർ. ഡെലിവറി എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി കാറിൽ കയറി ഉടമ റാംപ് വഴി താഴേക്ക് എടുക്കാൻ ശ്രമിക്കുകയായിരുന്നു. സെയിൽസ് എക്സിക്യൂട്ടിവുമായി സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്. ഒന്നാമത്തെ നിലയിൽനിന്ന് താഴെ പാർക്ക് ചെയ്തിരുന്ന ഫോക്സ് വാഗൻ പോളോ കാറിന് മുകളിലേക്ക് പുത്തൻ ടിയാഗോ കാർ തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ ടിയാഗോ കാറിലുണ്ടായിരുന്ന ഉടമയ്ക്കും താഴെ പോളോ കാറിന് സമീപത്തു നിന്ന ഒരാൾക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

3/4
 ഹൈദരാബാദിലെ ടാറ്റാ മോട്ടോഴ്‌സിന്റെ അംഗീകൃത ഡീലർമാരായ സെലക്ട് കാർസിന്‍റെ നാഗോൾ കോളനിയിലെ അൽകാപുരി ക്രോസ് റോഡിലെ ഷോറൂമിലാണ് ദൌർഭാഗ്യകരമായ സംഭവം നടന്നത്. ഹൈദരാബാദിലെ തന്നെ വലിയ ഷോറൂമുകളിലൊന്നാണിത്. അതുകൊണ്ടുതന്നെ പുതിയ കാറുകൾ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും പാർക്ക് ചെയ്തിരുന്നു. ഡെലിവറി നൽകേണ്ടിയിരുന്ന ടിയാഗോ കാർ മുകളിലാണ് പാർക്ക് ചെയ്തിരുന്നത്. താഴത്തെ നിലയിലേക്ക് കാർ ഇറക്കാൻ ഒരു ഹൈഡ്രോളിക് റാമ്പ് ഉണ്ടായിരുന്നു. അതുവഴി കാർ ഇറക്കുന്നതിനെ കുറിച്ച് നിർദേശങ്ങൾ നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാർ സ്റ്റാർട്ട് ചെയ്ത ശേഷം സെയിൽസ് എക്സിക്യൂട്ടീവുമായി സംസാരിച്ചു നിൽക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലേറ്ററിൽ കാൽ അമർത്തുകയായിരുന്നു. കാർ റാംപും കടന്ന് മുന്നോട്ടു കുതിക്കുകയും താഴേക്കു പതിക്കുകയുമായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന പോളോ കാറിന് മുകളിലേക്കാണ് ടിയാഗോ വീണത്.

4/4
 അടുത്ത കാലത്തായി കാർ പ്രേമികളുടെ മനം കവർന്ന നിരവധി മോഡലുകൾ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്നുണ്ട്. ഇതിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ മനം കവർന്ന മോഡലാണ് ടിയാഗോ. ടാറ്റാ മോട്ടോഴ്‌സിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്ന് കൂടിയാണിത്. ടിയാഗോ ബേസ് എക്സ്ഇ വേരിയന്റിന് ബോഡി കളർ ബമ്പറുകൾ, ഡ്യുവൽ ടോൺ ഇന്റീരിയറുകൾ എന്നിവയും ഫുൾ ഫാബ്രിക് സീറ്റിംഗും നൽകുന്നു. ഇന്റീരിയർ സവിശേഷതകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവൽ എച്ച് വി ‌എ സി, ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ഹെഡ് റെസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു. ക്രമീകരിക്കാവുന്ന ORVM- കൾ, ഫ്രണ്ട് ഡ്യുവൽ എയർ ബാഗുകൾ, ഡ്യുവൽ പാർക്കിംഗ് സെൻസറുകൾ, ഓവർ സ്പീഡിംഗ് അലർട്ട്, EBD, CSC ഉള്ള എബിഎസ് എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement