വ്യാഴാഴ്ചയാണ് മാരുതിയുടെ കോംപാക്ട് എസ് യു വി മോഡലായ ബ്രെസയുടെ (Maruti Suzuki Brezza) പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം വിലയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പത്ത് ദിവസം മുൻപേ ബുക്കിങ്ങ് തുടങ്ങി. വില അറിയുന്നതിന് മുൻപുതന്നെ ആയിരക്കണക്കിനു പേരാണ് വാഹനം സ്വന്തമാക്കാനെത്തിയത്. പുറത്തുവരുന്ന കണക്ക് അനുസരിച്ച് ബുക്കിങ്ങ് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 45,000 പേരാണ് പുതിയ ബ്രെസ ബുക്ക് ചെയ്തിരിക്കുന്നത്. (Photo: Maruti Suzuki)
ബ്രെസയുടെ ബുക്കിങ്ങ് ഞങ്ങള്‍ തുറന്നിട്ട് 10 ദിവസങ്ങള്‍ പിന്നിടുന്നു. ഇതിനോടകം 45,000 ബുക്കിങ്ങുകളാണ് പുതിയ ബ്രെസയ്ക്ക് ലഭിച്ചിരിക്കുന്നത്. അതായത് ഒരു മിനിറ്റില്‍ നാലില്‍ അധികം ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്യുന്നു. 30 ന് നടന്ന വാഹന അവതരണത്തില്‍ മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. (Photo: Maruti Suzuki)
ചെറിയ മിനുക്കുപണികളും നിരവധി പുതിയ ഫീച്ചറുകള്‍ ഇന്റീരിയറിലുമുണ്ട്. മികച്ച ഡിസൈനിലുള്ള ഡാഷ്ബോര്‍ഡ്, 40 ല്‍ അധികം കണക്ടഡ് ഫീച്ചറുകളുള്ള 9.0 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ്, പുതിയ എ.സി. വെന്റുകള്‍, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ബ്രെസയുടെ അകത്തളത്തെ സ്റ്റൈലിഷാക്കുന്നത്. Maruti Suzuki Brezza. (Photo: Maruti Suzuki)