ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ മിഡ്‌സൈസ് എസ് യു വിയായ ഗ്രാന്റ് വിത്താര (Maruti Suzuki Grand Vitara) പുറത്തിറങ്ങി. ഗുരുഗ്രാമിൽ നടന്ന ചടങ്ങിലാണ് തങ്ങളുടെ ഏറ്റവും പുതിയ വാഹനം മാരുതി അവതരിപ്പിച്ചത്. ഇന്ത്യയിലേറ്റവും ഇന്ധനക്ഷമതയുള്ള എസ് യു വി എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ മുതൽ ഷോറൂമുകളിൽ വാഹനമെത്തും. Photo- Maruti Suzuki
സുസുക്കിയുടെ ഡിസൈനിങ്ങും എഞ്ചിനീയറിംഗ് വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി എസ് യു വികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമാണ് ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കി. ബോള്‍ഡ് ഡിസൈന്‍, ആധുനിക ഫീച്ചറുകള്‍, കരുത്തുറ്റ പവര്‍ട്രെയിന്‍, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവയുമായെത്തുന്ന ഈ വാഹനം മിഡ്‌സൈസ് എസ് യു വി ശ്രേണിയില്‍ മാരുതിയുടെ സാന്നിധ്യത്തിന് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. Photo- Maruti Suzuki
സ്‌ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനുകളായിരിക്കും വാഹനത്തിന് കരുത്തേകുക. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എഞ്ചിനാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എഞ്ചിൻ 92 ബി എച്ച് പി പവറും 122 എന്‍ എം ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി എച്ച് പി പവറും 141 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. Photo- Maruti Suzuki
മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. 103 ബി എച്ച് പി പവറും 137 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, മാരുതിയുടെ ക്രോസ്ഓവര്‍ മോഡലായ എസ്‌ക്രോസിന്റെ പകരക്കാരനായായിരിക്കും വിത്താര എത്തുകയെന്നും വിലയിരുത്തലുണ്ട്. Photo- Maruti Suzuki
നേരത്തെ തന്നെ ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരുന്നു. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുക. അതുകൊണ്ടുതന്നെ നെക്‌സ ഷോറൂമുകളിലും നെക്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും 11,000 രൂപ അഡ്വാന്‍സ് തുക അടച്ച് ഗ്രാന്റ് വിത്താര ബുക്കുചെയ്യാന്‍ സാധിക്കും. Photo- Maruti Suzuki