കൊച്ചി കാണാൻ വന്ന ‘ആന്തം ഓഫ് ദി സീസ്’കണ്ടാലോ?
- Published by:Sarika N
- news18-malayalam
Last Updated:
യുഎഇയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് കപ്പല്‍ വ്യാഴം പുലര്‍ച്ചെ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്
അമേരിക്കന്‍ ആഡംബര കപ്പലായ കരീബിയൻ ക്രൂയിസ് ഇന്റർനാഷണലിന്റെ ‘ആന്തം ഓഫ് ദി സീസ്' (anthem of the seas) അയ്യായിരത്തോളം യാത്രക്കാരുമായി കൊച്ചിയിലെത്തി. കപ്പല്‍ യുഎഇയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് വ്യാഴം പുലര്‍ച്ചെ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്.കൊച്ചി നിവാസികൾക്ക് ഒരുപോലെ അഭിമാനവും ആകാംഷയും ഉണർത്തുന്ന കാഴ്ചയാണ് ഈ ആഡംബര കപ്പൽ സമ്മാനിച്ചത് . വലുപ്പത്തില്‍ മുന്‍നിര കപ്പലുകളോട് കിടപിടിക്കുന്ന ആന്തം ഓഫ് ദി സീസ് നിലവില്‍ ലോകത്തെ ഏറ്റവും മികച്ച സാങ്കേതികത ഉപയോഗിച്ചിട്ടുള്ളതും അത്യാധുനിക സൗകര്യങ്ങളുമുള്ള കപ്പലാണ്.
advertisement
4905 പേർക്ക് താമസിച്ച് യാത്ര ചെയ്യാൻ സൗകര്യങ്ങളുള്ള ആഡംബരക്കപ്പലിൽ യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ആഫ്രിക്കയിൽ നിന്നുമെല്ലാമുള്ള യാത്രകരുണ്ടായിരുന്നു. ഒരു പകല്‍ മുഴുവന്‍ കൊച്ചിയില്‍ തങ്ങിയ കപ്പലിലെ യാത്രക്കാര്‍ ആലപ്പുഴയിലെയും കൊച്ചിയിലെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. യാത്രക്കാർക്ക് പുറമെ 1500 ജീവനക്കാരും കപ്പലിലുണ്ടായിരുന്നു.കപ്പലിന്റെ കൊച്ചിയിലെ ആദ്യ സന്ദർശനമാണിത് .
advertisement
1141 അടി നീളവും 136 അടി വീതിയും 93 മീറ്റർ ഉയരവും 16 നിലകളിലായി രണ്ടായിരത്തോളം മുറികളുമുള്ള കപ്പലില്‍ ഫ്‌ളോറൈഡര്‍ സര്‍ഫ് സിമുലേറ്റര്‍, പല വിധത്തിലുള്ള നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, ഐസ് സ്‌കേറ്റിങ്, റോളര്‍ സ്‌കേറ്റിങ് സൗകര്യങ്ങള്‍, വോളിബോള്‍, ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടുകള്‍, കടല്‍ക്കാഴ്ചകള്‍ കാണാന്‍ പ്രത്യേക ലോഞ്ചുകള്‍, ലൈവ് സ്‌ക്രീന്‍, മ്യൂസിക് ഹാള്‍, ഡാന്‍സിങ് ഫ്‌ളോര്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവക്ക് പുറമേ സിനിമകള്‍ കാണാന്‍ നിരവധി തിയേറ്ററുകളും കപ്പലിനകത്തുണ്ട്.
advertisement
advertisement
പൂള്‍ സൈഡ് മൂവി സ്‌ക്രീനാണ് മറ്റൊരു സവിശേഷത. ഏറ്റവും പുതിയ സിനിമകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന റെസ്‌റ്റോറന്റിനു പുറമേ 15 ബാറുകള്‍, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍, ഷോപ്പിങ് കോംപ്ലക്‌സ്, ആത്യാധുനിക ആസ്പത്രി എന്നിവയുമുണ്ട്. പതിനെട്ടോളം ലോകോത്തര റെസ്‌റ്റോറന്റുകളും കപ്പലിനകത്തുണ്ട്.
advertisement
advertisement