'വിൽപ്പനയിൽ കേമൻ ഗറില്ല തന്നെ '; ജനപ്രീതിയിൽ റോയൽ എൻഫീൽഡ് ഹിമാലയനെ മറികടന്ന് റോയൽ എൻഫീൽഡ് ഗറില്ല
- Published by:Sarika N
- news18-malayalam
Last Updated:
വിൽപ്പന തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ ഹിമാലയൻ 450നെ പിന്നിലാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ .
റോയൽ എൻഫീൽഡ് ദിവസങ്ങൾക്ക് മുമ്പാണ് ഗറില്ല 450 ഇന്ത്യയിൽ പുറത്തിറക്കിയത്. വിൽപ്പന തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ ഹിമാലയൻ 450നെ പിന്നിലാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഉം ഗറില്ല 450 ഉം ഷെർപ 450 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 452 സിസി എഞ്ചിൻ ഉപയോഗിച്ച് ഏകദേശം 40 ബിഎച്ച്പി പവറും 40 എൻഎം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഈ ബൈക്കിന്റെ വില ഹിമാലയൻ 450 നെക്കാൾ 46,000 രൂപ കുറവാണ്.
advertisement
2024 ജൂലൈയിൽ റോയൽ എൻഫീൽഡ് 60,755 യൂണിറ്റ് വിൽപ്പന നേടിയിരുന്നു. ഇതിൽ ഹിമാലയൻ 2,769 യൂണിറ്റും ഗറില്ല 1,469 യൂണിറ്റും വിൽപ്പന കൈവരിച്ചു. 2024 ജൂലൈയിൽ ഹിമാലയൻ 1,300 യൂണിറ്റുകൾ മുന്നിലായിരുന്നു. എങ്കിലും, 2023 ജൂലൈയിൽ വിറ്റ 3,171 യൂണിറ്റുകളെ അപേക്ഷിച്ച് 2024 ജൂലൈയിൽ ഹിമാലയൻ വിൽപ്പനയിൽ 12.68 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തി.
advertisement
വിൽപ്പനയിൽ 402 യൂണിറ്റുകളുടെ നഷ്‍ടം ഉണ്ടായി. ഇത് മാത്രമല്ല, 2024 ജൂണിൽ 3,062 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിച്ച് പ്രതിമാസ 9.57 ശതമാനം ഇടിവുണ്ടായി. 293 യൂണിറ്റുകളുടെ നഷ്ടമുണ്ടായി. അതേസമയം, ഗറില്ല വിൽപ്പനയിൽ വലിയ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടായത്. 2024 ഓഗസ്റ്റിൽ ഹിമാലയൻ 2,009 യൂണിറ്റ് വിൽപ്പന കൈവരിച്ചു. അതേസമയം ഗറില്ല 2,205 യൂണിറ്റുകൾ വിറ്റു.
advertisement
ജനപ്രിയ അഡ്വഞ്ചർ ബൈക്കിന്‍റെ വിൽപ്പന 2023 ഓഗസ്റ്റിൽ ഏകദേശം പകുതിയായി കുറഞ്ഞു. 3,856 യൂണിറ്റുകൾ വിറ്റു. ഇതനുസരിച്ച് 47.90 ശതമാനം വാർഷിക ഇടിവ് സംഭവിച്ചു. 1,847 യൂണിറ്റുകളുടെ നഷ്ടം. പ്രതിമാസ അടിസ്ഥാനത്തിലും ഹിമാലയൻ വിൽപ്പനയിൽ 27.45 ശതമാനം ഇടിവ് രേഖപ്പെടുത്തി. 760 യൂണിറ്റുകൾ നഷ്ടപ്പെട്ടു. ഗറില്ല 736 യൂണിറ്റുകളുടെ നേട്ടത്തോടെ 50.10 ശതമാനം പ്രതിമാസ വളർച്ച രേഖപ്പെടുത്തി. ഹിമാലയൻ 450-ന് പകരം ഗറില്ല 450 ആണ് ഇന്ത്യൻ ജനത ഇഷ്ടപ്പെടുന്നതെന്ന് ചുരുക്കം.
advertisement