ഇലക്ട്രോണിക് ആയി നിയന്ത്രിക്കാവുന്ന ലെതെറിൽ പൊതിഞ്ഞ റീക്ലെയ്നർ സീറ്റ്, വലിപ്പമുള്ള ടിവി, ഒരു കിടക്ക, സോഫ, മെയ്ക് അപ്പ് റൂം എന്നിവയടങ്ങുന്നതാണ് അല്ലു അർജുന്റെ ഫാൽക്കൺ. നിറം മാറ്റാവുന്ന സീലിംഗ് അമ്പിയെന്റ് ലൈറ്റുകൾ, ഫുൾ സൈസ് ടോയ്‌ലെറ്റോടുകൂടിയ വാഷ്‌റൂം എന്നിവയും ഫാൽക്കണിൽ സജ്ജീകരിച്ചിട്ടുണ്ട്.