Tata Nexon EV Max: കറുപ്പഴകിൽ ടാറ്റ നെക്സോണ്‍ ഇവി മാക്സ് എത്തി; വില 19.04 ലക്ഷം മുതൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്റീരിയറും ഡാര്‍ക്ക് തീമിലാണ് തയാറാക്കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് ഡാഷ്ബോര്‍ഡും ട്രൈ-ആരോ ഘടകങ്ങളും അകത്തളത്തിന് മാറ്റ്കൂട്ടുന്നു
നെക്സോണ്‍ ഇവി മാക്സിന്റെ ഡാര്‍ക്ക് എഡിഷൻ ടാറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 19.04 ലക്ഷം രൂപയാണ് ടാറ്റ നെക്സോണ്‍ ഇവി മാക്സ് ഡാര്‍ക്ക് എഡിഷന്റെ എക്‌സ്‌ഷോറൂം വില. 7.2 കിലോവാട്ട് എസി വാള്‍ ബോക്സ് ചാര്‍ജറിനൊപ്പം ഇവി സ്വന്തമാക്കാന്‍ 19.54 ലക്ഷം രൂപ മുടക്കേണ്ടി വരും (എക്‌സ്‌ഷോറൂം). മറ്റ് ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ക്ക് ലഭിക്കുന്ന എല്ലാ പതിവ് അപ്ഡേറ്റുകളും നെക്‌സോണ്‍ ഇവി മാക്‌സിനും ലഭിക്കുന്നു. (Photo: Tata Motors)
advertisement
മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തിലാണ് കാർ പുറത്തിറങ്ങുന്നത്. ഇവി ഗ്രില്ലിന് താഴെയും വിന്‍ഡോ ലൈനിലും ഒരു സാറ്റിന്‍ ബ്ലാക്ക് സ്ട്രിപ്പ്, ചാര്‍ക്കോള്‍ ഗ്രേ അലോയ്കള്‍, ഫെന്‍ഡറുകളില്‍ ' ഡാര്‍ക്ക്' ബാഡ്ജുകള്‍ എന്നിവ ഫീച്ചര്‍ ചെയ്യുന്നു. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന നെക്‌സോണില്‍ നിന്ന് ഇവിയെ വേര്‍തിരിക്കാന്‍ സഹായിക്കുന്ന ബ്ലു ആക്സന്റുകള്‍ ബ്ലാക്ക് എഡിഷനിലും ഉണ്ട്.
advertisement
ഇന്റീരിയറും ഡാര്‍ക്ക് തീമിലാണ് തയാറാക്കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് ഡാഷ്ബോര്‍ഡും ട്രൈ-ആരോ ഘടകങ്ങളും അകത്തളത്തിന് മാറ്റ്കൂട്ടുന്നു. സീറ്റുകള്‍ക്ക് ബ്ലൂ സ്റ്റിച്ചിംഗുകള്‍ ലഭിക്കുന്നു. മാത്രമല്ല, സ്റ്റിയറിംഗ് വീല്‍ ബ്ലൂ സ്റ്റിച്ചിംഗുകളോട് കൂടിയ ലെതറില്‍ പൊതിഞ്ഞിരിക്കുന്നു. കണ്‍ട്രോള്‍ നോബിന് ജ്വല്‍ഡ് ഫിനിഷുണ്ടാകും.
advertisement
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയെയും ആപ്പിള്‍ കാര്‍പ്ലേയെയും പിന്തുണയ്ക്കുന്ന വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരു പുതിയ ഇവി തീമില്‍ പ്രവര്‍ത്തിക്കും. റിയര്‍ പാര്‍ക്കിംഗ് ക്യാമറ, 6 പ്രാദേശിക ഭാഷകളിലായി 180-ലധികം വോയിസ് കമാന്‍ഡുകള്‍, വോയ്സ് അസിസ്റ്റന്റ് എന്നിവയുമുണ്ട്.
advertisement
ഓട്ടോ-ഹോള്‍ഡോട് കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വെന്റിലേറ്റഡ് സീറ്റ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, AQI ഡിസ്‌പ്ലേയുള്ള എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് ടാറ്റ നെക്സോണ്‍ ഇവി മാക്‌സ് ഡാര്‍ക് എഡിഷനിലെ മറ്റ് സുപ്രധാന ഫീച്ചറുകള്‍. ഇതിന്റെ ഇലക്ട്രിക് മോട്ടോര്‍ 143 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്നു. വെറും ഒമ്പത് സെക്കന്‍ഡിനുള്ളില്‍ ഇവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.