Rafale Jets| റഫാൽ ജെറ്റ് ഇന്ത്യയെ കരുത്തരാക്കുന്നത് ഇങ്ങനെ
- Published by:Rajesh V
- news18-malayalam
Last Updated:
വിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി മാറും
advertisement
advertisement
advertisement
മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ. ഇത്തരം വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുവാന്‍ ഇന്ത്യന്‍ വ്യോമ സേന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫാല്‍.
advertisement
റഫാല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് , ഖത്തർ വ്യോമസേനകള്‍ എന്നിവരാണ്. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
advertisement
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയർ ടു സർഫസ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റഫാല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാലിന്‍റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.
advertisement
advertisement
advertisement
advertisement