TVS Ronin 225: ഏറ്റവും ചെറിയ വിലയിൽ എത്തുന്ന സ്‌ക്രാംബ്ലർ-സ്‌റ്റൈൽ മോട്ടോർ സൈക്കിൾ; വിലയും വിശദാംശങ്ങളും അറിയാം

Last Updated:
tvs ronin 225: ടിവിഎസ് അടുത്തിടെ തങ്ങളുടെ പുതിയ ബൈക്കായ ടിവിഎസ് റോനിൻ അർബൻ സ്‌ക്രാംബ്ലർ ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച സ്‌പോർട്ടി ഡിസൈനും മികച്ച ഫീച്ചറുകളുമായാണ് ഈ ബൈക്ക് വരുന്നത്. ഈ ബൈക്കിന്റെ പ്രത്യേകതയാണ് ഇവിടെ പറയുന്നത്
1/7
 ടിവിഎസ് റോനിൻ 225 ന്റെ പ്രാരംഭ വില 1.49 ലക്ഷം രൂപ (എക്സ്-ഷോറൂം) ആണ്. 1.49 ലക്ഷം രൂപയിൽ തുടങ്ങി 1.69 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) വില വരുന്ന മൂന്ന് വകഭേദങ്ങളിലാണ് ടിവിഎസ് റോനിൻ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ആഭ്യന്തര ബ്രാൻഡിന്റെ ആദ്യ ഡ്യുവൽ പർപ്പസ് ബൈക്കാണ് ഈ മോട്ടോർസൈക്കിൾ. (ഫോട്ടോ കടപ്പാട്: tvs/zigwheels)

advertisement
2/7
  ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന ആകർഷകമായ പ്രീമിയം ഡിസൈനാണ് ബൈക്കിന്റേത്. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹണ്ടർ 350, യെസ്ഡി സ്‌ക്രാംബ്ലർ തുടങ്ങിയ എതിരാളികളുമായാണ് റോനിൻ വിപണിയിൽ മത്സരിക്കുക. (ഫോട്ടോ കടപ്പാട്: tvs/zigwheels)

3/7
 ഡ്യുവൽ പർപ്പസ് ടയറുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഗോൾഡൻ ഡിപ്പ്ഡ് യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ എന്നിവയ്‌ക്കൊപ്പം കരുത്തുറ്റ ബോഡിയാണ് ബൈക്കിന് ലഭിക്കുന്നത്. ഇതുകൂടാതെ, എൽഇഡി ലൈറ്റുകളും വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് റെട്രോ തീമും സഹിതമുള്ള ആധുനിക ഡിസൈനിന്റെ മിശ്രിതമാണ് ബൈക്കിനുള്ളത്. (ഫോട്ടോ കടപ്പാട്: tvs/zigwheels)

4/7
 മെലിഞ്ഞ ബെസലുകളുള്ള പൂർണ്ണമായി ഡിജിറ്റൽ റൗണ്ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനിയുടെ പേറ്റന്റ് നേടിയ TVS SmartXonnect ബ്ലൂടൂത്ത് ഫീച്ചറും അതിന്റെ പ്രീമിയം വർദ്ധിപ്പിക്കുന്നു. ഇതിന് ഒരു വോയ്‌സ് അസിസ്റ്റ് സവിശേഷതയും ലഭിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി മാത്രമല്ല, വോയ്സ് കമാൻഡുകൾക്കുള്ള പിന്തുണയും ബൈക്കിനുണ്ട്. (ഫോട്ടോ കടപ്പാട്: tvs/zigwheels)

5/7
 ബൈക്കിന്റെ ഹെഡ്‌ലാമ്പിൽ ടി ആകൃതിയിലുള്ള എൽഇഡി ലൈറ്റ് നൽകിയിട്ടുണ്ട്. ലംബമായി അടുക്കിവച്ചിരിക്കുന്ന കോം‌പാക്റ്റ് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. സീറ്റിനടിയിൽ വൃത്തിയായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റ്ബാറിന്റെ രൂപത്തിലാണ് ടെയിൽലൈറ്റ് വരുന്നത്. (ഫോട്ടോ കടപ്പാട്: tvs/zigwheels)

6/7
 രസകരമായ റൈഡിംഗ് വാഗ്ദാനം ചെയ്യുന്നു. മോട്ടോർസൈക്കിളിന് ഇന്റലിജന്റ് ഇലക്ട്രോണിക് ആർക്കിടെക്ചർ ഉണ്ടെന്നാണ് ടിവിഎസ് അവകാശപ്പെടുന്നുത്, അത് എഞ്ചിൻ മാനേജ്മെന്റ് സിസ്റ്റം, എബിഎസ്, മറ്റ് നിരവധി പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നു. (ഫോട്ടോ കടപ്പാട്: tvs/zigwheels)

7/7
 7,750 ആർപിഎമ്മിൽ 15.01 കിലോവാട്ട് പീക്ക് പവറും 3,750 ആർപിഎമ്മിൽ 19.93 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന 225.9 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് റോനിന് കരുത്തേകുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ ഈ മോട്ടോർസൈക്കിൾ ഓടിക്കാനാകും. അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ഉള്ള 5-സ്പീഡ് ഗിയർബോക്സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത് (ഫോട്ടോ കടപ്പാട്: tvs/zigwheels)

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement