മോഹൻലാലിന്റെ പുതിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി; 3.39 കോടി മുടക്കുമ്പോൾ കിട്ടുന്നതെന്തെല്ലാം
- Published by:Anuraj GR
- news18-malayalam
Last Updated:
കൊച്ചിയിലും കേരളത്തിലെയും സ്ഥിരയാത്രകൾക്ക് മോഹൻലാൽ ഉപയോഗിക്കുന്നത് 2020ൽ അദ്ദേഹം 1.15 കോടി ചെലവഴിച്ച് സ്വന്തമാക്കിയ ടയോട്ട വെൽഫെയറാണ്
മലയാളത്തിലെ യുവതാരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരൊക്കെ കടുത്ത വാഹനപ്രേമികളാണ്. വിപണിയിലിറങ്ങുന്ന പ്രധാനപ്പെട്ട ആഡംബരവാഹനങ്ങളിൽ ചിലതൊക്കെ ദുൽഖറും പൃഥ്വിയും സ്വന്തമാക്കാറുണ്ട്. ഒരുപക്ഷേ മമ്മൂട്ടിയുടെ വാഹനക്കമ്പമായിരിക്കും മകനായ ദുൽഖറിനും ലഭിച്ചിരിക്കുന്നത്. വാഹനങ്ങളുടെ കാര്യത്തിൽ അമിതമായ താൽപര്യം കാട്ടാത്തയാളാണ് നടൻ മോഹൻലാൽ. അദ്ദേഹത്തിന്‍റെ ഗ്യാരേജിൽ വിവിധയിനം വാഹനങ്ങളുണ്ടെന്നത് ശരി തന്നെ. എന്നാൽ ആഡംബര സ്പോർട്സ് വാഹനങ്ങളിലും അദ്ദേഹം അത്രത്തോളം കണ്ണുവെച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. പക്ഷേ ഇപ്പോൾ ഒരു ഗംഭീര ഓഫ് റോഡർ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ.
advertisement
advertisement
advertisement
advertisement
ഇപ്പോൾ കൊച്ചിയിലും കേരളത്തിലെയും സ്ഥിരയാത്രകൾക്ക് മോഹൻലാൽ ഉപയോഗിക്കുന്നത് 2020ൽ അദ്ദേഹം 1.15 കോടി ചെലവഴിച്ച് സ്വന്തമാക്കിയ ടയോട്ട വെൽഫെയർ എം.പി.വിയാണ്. പുതിയ അതിഥി എത്തുന്നതോടെ മോഹൻലാലിന്‍റെ യാത്രകൾ റേഞ്ച് റോവറിലേക്ക് വഴിമാറിയേക്കാം. പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ സംസ്ഥാനത്തിനകത്തെ സ്ഥിരയാത്രകൾക്ക് റേഞ്ച് റോവറാണ് ഉപയോഗിക്കുന്നത്.
advertisement
ഒട്ടേറെ സവിശേഷതകളുള്ള വാഹനമാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്‍റെ പല മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്. ലാൻഡ് റോവർ നിരയിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽബിഡബ്ല്യു. 4.4 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 530 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുണ്ട്. ഉയർന്ന വേഗം മണിക്കൂറിൽ 255 കിലോമീറ്ററാണ്.
advertisement
ഹബുക്കാ സിൽവർ നിറത്തിലുള്ള എസ്‍യുവിയ്ക്ക് കറുത്ത നിറത്തിലുള്ള റൂഫാണുള്ളത്. മോഹൻലാലിന്റെ താൽപര്യത്തിന് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനും വാഹനത്തിന് വരുത്തിയിട്ടുണ്ട്. 21 ഇഞ്ച് ഡയമണ്ട് ടൂൺഡ് ഗ്ലോസ് ഡാർക് ഗ്രേ അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. സ്ലൈഡിങ് പനോരമിക് സൺറൂഫും ഇമേജ് പ്രൊജക്‌ഷനുള്ള ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാംപും സിഗ്നേച്ചർ ഡിആർഎല്ലുമുണ്ട്. ഏഴ് പേർക്ക് ഒരേസമയം സഞ്ചരിക്കാനാകുന്ന വാഹനത്തിന് 33 സെ മീ ടച്ച്സ്ക്രീന്‍ ആണ് ഉള്ളത്.