advertisement

1500 കോടി രൂപയുടെ നിക്ഷേപം; ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി

Last Updated:
20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേർക്ക് നേരിട്ടും 70000 പേർക്ക് പരോക്ഷമായും സംസ്ഥാനത്ത് തൊഴിൽ ലഭിക്കും.
1/6
 തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇടയാക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. 1500 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ വരുന്നത്.

2/6
 ഐ. ടി വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഈ സർക്കാരിന്‍റെ കാലത്തുണ്ടായത്. ആ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചു.

3/6
 ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേർക്ക് നേരിട്ടും 70000 പേർക്ക് പരോക്ഷമായും സംസ്ഥാനത്ത് തൊഴിൽ ലഭിക്കും.

4/6
 ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുന്നേ തന്നെ കീ സ്റ്റോണ്‍ എന്ന ഈ പ്രീഫാബ് കെട്ടിടത്തിലൂടെ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഈ പദ്ധതിയുടെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ പൂര്‍ത്തിയായി വരുന്ന എംബസി ടോറസ് ടെക് സോണ്‍ എന്ന സമുച്ചയത്തില്‍ ഓഫീസ് പ്രവര്‍ത്തങ്ങളുടെ ഭാഗമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ ആയിരിക്കും 62,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും രണ്ട് നിലകളുള്ളതുമായ കീ സ്റ്റോണിന്‍റെ ഗുണഭോക്താക്കള്‍.

5/6
 800 സീറ്റുകള്‍ ഉള്ള, പൂര്‍ണമായി ശീതികരിച്ച കെട്ടിടത്തില്‍ പ്ലഗ് ആന്‍റ് പ്ലേയ് സംവിധാനത്തോടെയുള്ള ഓഫീസുകള്‍ ആവും ഉണ്ടാവുക. ആധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള മീറ്റിങ്, കോണ്‍ഫറന്‍സ് മുറികള്‍, കഫറ്റീരിയ, 100 ശതമാനം പവര്‍ ബാക്കപ്പ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ബില്‍ഡിങ് മാനേജ്മെന്‍റ് സിസ്റ്റം എന്നിവ ഉണ്ടാകും. ചെറുപ്പക്കാരായ കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഈ പദ്ധതി സഹായകമാകുമെന്നത് സുനിശ്ചിതമാണ്.

6/6
 ടോറസ് ഡൗണ്‍ ടൗണിലെ പ്രത്യേക സാമ്പത്തികമേഖലയിലെ എംബസി ടോറസ് ടെക്സോണില്‍ കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്ക് ഈ ഓഫിസ് ഉപയോഗിക്കാം. മൂന്ന് കമ്പനികളാണ് നിലവില്‍ എംബസി ടോറസ് ടെക്സോണില്‍ ഓഫിസ് സ്പേയ്സിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ടെക് സോണിലെ ഓഫിസ് സജ്ജമാകുന്നതുവരെ കീസ്റ്റോണിലെ സൗകര്യം ഉപയോഗിച്ച് ഈ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാം. ടോറസ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ്സ് ഇന്ത്യയും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പും സംയുക്തമായാണ് കീസ്റ്റോണ്‍ നിര്‍മിച്ചത്. 20 ഏക്കര്‍ സ്ഥലത്ത് 1500 കോടി രൂപ മുടക്കില്‍ നിര്‍മിക്കുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍.

ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

  • ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ സ്വർണ്ണത്തിന്റെ ഗുണമേന്മയും അളവും ശാസ്ത്രീയമായി പരിശോധിക്കും

  • വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം

  • 2016 മുതൽ കൊടിമര നിർമ്മാണത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement