Gold Price Today: ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില കൂടിയോ കുറഞ്ഞോ എന്ന് അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
സെപ്റ്റംബറിലെ ആദ്യ രണ്ട് ദിവസങ്ങളിൽ താഴേക്ക് പോയ സ്വർണവില ചൊവ്വാഴ്ച മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ വരും ദിവസങ്ങളിലും സ്വർണവില താഴേക്ക് ഇറങ്ങുമോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല.
advertisement
advertisement
advertisement
advertisement
advertisement
advertisement
നിലവിൽ സ്വർണവില പൊതുവെ ഉയർന്നു നിൽക്കുന്നത് വിവാഹ പർച്ചേസുകൾക്ക് തിരിച്ചടിയാകുന്നുണ്ട്. ചിങ്ങമാസത്തിൽ നിരവധി വിവാഹങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്.