Kerala Gold Price | ആശ്വസിക്കാമോ സ്വർണവിലയിൽ നേരിയ ഇടിവ് ; നിരക്ക്
- Published by:Sarika N
- news18-malayalam
Last Updated:
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഉയർന്ന് പൊങ്ങിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) നേരിയ ഇടിവ് .പവന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,520 രൂപയാണ് . ഗ്രാമിന് 35 രൂപ കുറഞ്ഞു. 7315 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. വിലയിൽ ഇടിവ് വന്നിട്ടുണ്ടെങ്കിൽ പോലും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.
advertisement
ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെ 64,000 രൂപയോളം വേണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരവും കുറിച്ചു. ഇതിന് ശേഷമാണ് ഇന്ന് വില താഴ്ന്നത്.
advertisement
advertisement
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
advertisement