റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറികൊണ്ടിരുന്ന സ്വർണനിരക്കിൽ ബ്രേക്ക് . കഴിഞ്ഞ മൂന്ന് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ് സംസ്ഥാനത്തെ സ്വർണവ്യപാരം. 58,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് . 7370 രൂപയാണ് ഒരു ഗ്രാം സ്വർണം ലഭിക്കാൻ നൽകേണ്ടത്.
ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,735 ഡോളറാണ്. ഇതാണ് വിപണിയിലെ വില ഇടിയാൻ കാരണമായി വിലയിരുത്തുന്നത് .ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
advertisement
4/5
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ചേർത്ത് 63000 മുതൽ 65000 രൂപ വരെ നൽകേണ്ടി വരും .
advertisement
5/5
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.നാളെയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് .
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.
കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.
ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.