കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞദിവസം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കൃത്യമായ നിബന്ധനകൾക്ക് വിധേയമായി വെള്ളിയാഴ്ച മുതൽ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കാതെ പ്ലാന്റ് തുറന്നു പ്രവർത്തിക്കാനാകില്ലെന്ന നിലപാടാണ് ഉടമകൾ കൈക്കൊണ്ടത്
കോഴിക്കോട്: സംഘർഷത്തെത്തുടർന്ന് ഈ മാസം 21ന് പ്രവർത്തനം നിർത്തിവച്ച താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് തുറന്നുപ്രവർത്തിച്ചില്ല. പ്രതിഷേധങ്ങൾ ഒഴിവാക്കി പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ പ്രദേശത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ സംഹിത 163 വകുപ്പ് പ്രകാരമാണ് കളക്ടർ സ്നേഹിൽ കുമാർ സിങ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കൃത്യമായ നിബന്ധനകൾക്ക് വിധേയമായി വെള്ളിയാഴ്ച മുതൽ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കാതെ പ്ലാന്റ് തുറന്നു പ്രവർത്തിക്കാനാകില്ലെന്ന നിലപാടാണ് ഉടമകൾ കൈക്കൊണ്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി വെള്ളിയാഴ്ച നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് കളക്ടറുടെ നടപടി.
ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവിലും അമ്പായത്തോടിൽ നിന്ന് പ്ലാന്റിലേക്കുള്ള റോഡിന്റെ ഇരുവശത്തും 50 മീറ്റർ ദൂരപരിധിയിലും അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റർ ചുറ്റളവിലും നാലോ അതിലധികമോ പേർ കൂട്ടം കൂടാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.
advertisement
ഈ മാസം 21ന് പ്ലാന്റിനെതിരെ നടന്ന സമരം സംഘർഷത്തിൽ കലാശിക്കുകയും റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു അടക്കമുള്ള പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്ലാന്റിനും വാഹനങ്ങൾക്കും ചിലർ തീയിട്ടതോടെ പ്ലാന്റ് പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.
Summary: The Fresh Cut slaughter waste processing plant at Ambalathottu in Thamarassery, Kozhikode, which suspended operations on October 21 following conflict, did not resume work today. To restart the plant's operations while avoiding protests, the District Collector imposed prohibitory orders in the area. Collector Snehal Kumar Singh declared the prohibitory orders under Section 163 of the Bharatiya Nyaya Sanhita in the region.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 31, 2025 8:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ



