അനുമതിയില്ലാതെ ലൊക്കേഷൻ ട്രാക്ക് ചെയ്ത ഗൂഗിളിന് 7000 കോടി രൂപ പിഴ

Last Updated:
ലൊക്കേഷൻ ഡാറ്റയിൽ കൂടുതൽ നിയന്ത്രണമുണ്ടെന്ന് തെറ്റായ ധാരണ നൽകി കമ്പനി ഉപഭോക്താക്കളെ കബളിപ്പിച്ചതായാണ് ആരോപണം ഉയർന്നത്
1/7
Google, Location, Location tracking, Google location, Tech news, ഗൂഗിൾ, ലൊക്കേഷൻ, ലൊക്കേഷൻ ട്രാക്കിങ്, ഗൂഗിൾ ലൊക്കേഷൻ
ഉപയോക്താക്കളുടെ ലൊക്കേഷൻ അനുമതിയില്ലാതെ ട്രാക്ക് ചെയ്യുന്നുവെന്ന ആരോപണത്തിൽ ഗൂഗിളിന് 7000 കോടി രൂപ പിഴ. കാലിഫോർണിയയിലെ അറ്റോർണി ജനറൽ റോബ് ബോണ്ട സമർപ്പിച്ച ഒരു കേസിനെ തുടർന്നാണ് ഗൂഗിൾ പിഴ ഒടുക്കിയത്. ലൊക്കേഷൻ ഡാറ്റയിൽ കൂടുതൽ നിയന്ത്രണമുണ്ടെന്ന് തെറ്റായ ധാരണ നൽകി കമ്പനി ഉപഭോക്താക്കളെ കബളിപ്പിച്ചതായാണ് ആരോപണം ഉയർന്നത്. ഗൂഗിൾ ഡാറ്റ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന്റെ ഫലമായാണ് പിഴയൊടുക്കി കേസ് ഒത്തുതീർപ്പാക്കിയത്.
advertisement
2/7
Google, Location, Location tracking, Google location, Tech news, ഗൂഗിൾ, ലൊക്കേഷൻ, ലൊക്കേഷൻ ട്രാക്കിങ്, ഗൂഗിൾ ലൊക്കേഷൻ
ലൊക്കേഷൻ ആക്‌സസ് വഴി ഗൂഗിൾ എപ്പോഴും അതിന്റെ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നുവെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. അതിന്റെ മാപ്പുകളുടെയും ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങളുടെയും കൃത്യത മെച്ചപ്പെടുത്തുന്നതിനോ പുതിയ ഉൽപ്പന്നങ്ങളും സവിശേഷതകളും വികസിപ്പിക്കുന്നതിനോ അല്ലെങ്കിൽ കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കുന്നതിനോ ഗൂഗിൾ ഉപയോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത്. ഉപയോക്താക്കൾ പോകുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ മിനിറ്റുകൾക്കുള്ളിൽ, ഗൂഗിൾ എത്തിച്ചു നൽകുന്നു.
advertisement
3/7
Google, Location, Location tracking, Google location, Tech news, ഗൂഗിൾ, ലൊക്കേഷൻ, ലൊക്കേഷൻ ട്രാക്കിങ്, ഗൂഗിൾ ലൊക്കേഷൻ
ഉപയോക്താക്കളുടെ അനുമതിയില്ലാതെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുവെന്ന ആരോപണം നിലവിലുണ്ടെങ്കിലും ഇത് അംഗീകരിക്കാൻ പലപ്പോഴും ഗൂഗിൾ തയ്യാറാകുന്നില്ല. ഗൂഗിളിനെതിരെ അടുത്തിടെ ഫയൽ ചെയ്ത ഒരു കേസിൽ, ലൊക്കേഷൻ വിവരങ്ങൾ എങ്ങനെ, എപ്പോൾ ട്രാക്ക് ചെയ്യപ്പെടുകയും സംഭരിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി ആരോപണം ഉയർന്നു.
advertisement
4/7
Google, Location, Location tracking, Google location, Tech news, ഗൂഗിൾ, ലൊക്കേഷൻ, ലൊക്കേഷൻ ട്രാക്കിങ്, ഗൂഗിൾ ലൊക്കേഷൻ
ഈ കേസിന്‍റെ ഒത്തുതീർപ്പിന്റെ ഭാഗമായി, ഗൂഗിൾ 93 മില്യൺ ഡോളർ അതായത് ഏകദേശം 7,000 കോടി രൂപ നൽകിയെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
advertisement
5/7
Google, Location, Location tracking, Google location, Tech news, ഗൂഗിൾ, ലൊക്കേഷൻ, ലൊക്കേഷൻ ട്രാക്കിങ്, ഗൂഗിൾ ലൊക്കേഷൻ
"ഞങ്ങളുടെ അന്വേഷണത്തിൽ ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കളോട് ഒരു കാര്യം പറയുന്നുണ്ട് - അവർ മൊബൈൽ ഫോൺ ലൊക്കേഷൻ ഓഫാക്കിയാൽ ഇനി ട്രാക്ക് ചെയ്യില്ലെന്ന് - എന്നാൽ നേരെ മറിച്ചാണ് സംഭവിക്കുന്നത്. സ്വന്തം വാണിജ്യ നേട്ടത്തിനായി ഉപയോക്താക്കളുടെ ചലനങ്ങൾ ട്രാക്കുചെയ്യുന്നത് ഗൂഗിൾ തുടർന്നുകൊണ്ടേയിരിക്കുന്നു," ബോണ്ട പ്രസ്താവനയിൽ പറഞ്ഞു.
advertisement
6/7
Google, Location, Location tracking, Google location, Tech news, ഗൂഗിൾ, ലൊക്കേഷൻ, ലൊക്കേഷൻ ട്രാക്കിങ്, ഗൂഗിൾ ലൊക്കേഷൻ
7000 കോടി പിഴയൊടുക്കി ഒത്തുതീർപ്പുണ്ടാക്കിയതിനെക്കുറിച്ച് ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനേഡ ഗാർഡിയനോട് പറഞ്ഞത് ഇങ്ങനെയാണ്: "അടുത്ത വർഷങ്ങളിൽ ഞങ്ങൾ വരുത്തിയ മെച്ചപ്പെടുത്തലുകൾക്ക് അനുസൃതമായി, വർഷങ്ങൾക്ക് മുമ്പ് മാറ്റിയ കാലഹരണപ്പെട്ട ഉൽപ്പന്ന നയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ വിഷയം ഞങ്ങൾ പരിഹരിച്ചു," ഗൂഗിൾ വക്താവ് കുറിക്കുന്നു.
advertisement
7/7
Google, Location, Location tracking, Google location, Tech news, ഗൂഗിൾ, ലൊക്കേഷൻ, ലൊക്കേഷൻ ട്രാക്കിങ്, ഗൂഗിൾ ലൊക്കേഷൻ
സമ്മതമില്ലാതെ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്നതായി ആരോപണം നേരിടുന്നത് ഗൂഗിൾ മാത്രമല്ല. ഈ വർഷമാദ്യം, മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റാ സമാനമായ ആരോപണം നേരിട്ടു. 1.2 ബില്യൺ യൂറോ (1.3 ബില്യൺ ഡോളർ) പിഴ അടയ്‌ക്കാനും യൂറോപ്പിലെ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് അമേരിക്കയിലേക്ക് ശേഖരിക്കുന്ന ഡാറ്റ കൈമാറ്റം ചെയ്യാനും ഉത്തരവിട്ടിരുന്നു. യൂറോപ്യൻ യൂണിയൻ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻസ് ലംഘിച്ചതിന് സോഷ്യൽ മീഡിയ ഭീമനെതിരെയുള്ള സുപ്രധാന വിധിയായിരുന്നു ഇത്.
advertisement
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
  • ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.

  • തിരഞ്ഞടുക്കപ്പെടുന്നവർക്ക് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും.

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31, 2025.

View All
advertisement