കോട്ടയം അയർക്കുന്നത്ത് സ്കൂട്ടറിൽ തടിലോറിയിടിച്ച് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം
- Published by:Anuraj GR
- news18-malayalam
Last Updated:
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ അയർക്കുന്നം-തിരുവഞ്ചൂർ റോഡിൽ റീത്ത് പള്ളിക്കു സമീപമായിരുന്നു അപകടം...
കോട്ടയം: അയർകുന്നത്ത് സ്കൂട്ടറിൽ തടിലോറിയിടിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. അയർക്കുന്നം വാക്കത്തിക്കല്ലേൽ ബിജുവിന്‍റെ മകൻ അലൻ(14) ആണ് മരിച്ചത്. അയൽവാസിയുമായ ശ്രീജൻ(19) ഓടിച്ചിരുന്ന സ്കൂട്ടറിന്‍റെ പിന്നിലിരുന്ന യാത്ര ചെയ്യുകയായിരുന്നു അലൻ. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ അയർക്കുന്നം-തിരുവഞ്ചൂർ റോഡിൽ റീത്ത് പള്ളിക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റ ശ്രീജനെയും അലനെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അലന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
advertisement
advertisement


