കലോത്സവത്തിനെത്തിയ കുട്ടികൾക്ക് താമസിക്കാൻ ഒരു വായനശാല; കുട്ടികളെ യാത്രയാക്കാൻ നാട്ടാർക്കൊപ്പം മന്ത്രിയുമെത്തി
Last Updated:
കലോത്സവത്തിന് തിരശ്ശീല വീഴും നാൾ, ഇവിടെ ഉളളവർ ആ വായനശാല യുടെ മുൻപിൽ ഒരുമിച്ചു...കലോത്സവത്തിന് നാട്ടിലെത്തിയ ആലത്തൂ രിലെ കുട്ടികളെ യാത്ര അയക്കാൻ.. നാടിന്റെ സ്നേഹം അറിയിക്കാൻ... അതിന് എത്തിയത് ആകട്ടെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും... റിപ്പോർട്ടും ചിത്രങ്ങളും- സി.വി അനുമോദ്
കാസർകോട്: കാഞ്ഞങ്ങാടിന് അടുത്തുള്ള അതിയമ്പൂർ ഗ്രാമത്തിലെ ബാല ബോദിനി വായന ശാലയുടെ പരിസരം കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.... ഈ വായന ശാലയിലെ മുറികളും ഹാളും ഒക്കെ നാലഞ്ച് ദിവസം ആയി ആലത്തൂരിൽ നിന്നും വന്ന കുറച്ച് കുട്ടികൾ കയ്യടക്കി ഇരിക്കുകയാണ്... ഇവർ കലോത്സവത്തിൽ പങ്കെടുക്കാൻ വന്നതാണ്... താമസിക്കാൻ ഒരു മുറി തേടി വന്നവർക്ക് ഒരു വായനശാല ഒന്നാകെ അതിയാമ്പൂരുകാർ തുറന്ന് നൽകി...
advertisement
advertisement
അദ്ദേഹം പറഞ്ഞതിന്‍റെ ചുരുക്കം ഇങ്ങനെ.. ഇത് ഒരു മാതൃക ആണ്.. മേളയിൽ നിന്നും ഉൽസവത്തിലേക്കും അവിടെ നിന്നും ഗ്രാമോത്സവത്തിലേക്കും മാറുക ആണ് നമ്മുടെ കലാ സംഗമം.. ഒരു നാടിന്റെ മുഴുവൻ ആഘോഷം ആയി, നാട്ടിലെ ഓരോരുത്തരുടെയും പങ്കാളിത്തത്തോടെ...ഓരോ വീടുകളിലും കുട്ടികൾക്കായി മുറികൾ ഒരുങ്ങുന്നു, അടുക്കളകളിൽ വിഭവങ്ങൾ നിറയുന്നു. സ്നേഹം പങ്കുവെക്കുന്നു... ഇനിയുള്ള കലോത്സവങ്ങളും ഇതുപോലെ തന്നെയാകും എന്നും അദ്ദേഹം പറഞ്ഞു.
advertisement
കുട്ടികൾക്ക് പറയാൻ ഉള്ളത്, സഹകരണത്തിന്റെ പുത്തൻ അനുഭവങ്ങളെ പറ്റി.. വേദികളിൽ കൊണ്ട് പോയി ആക്കി പണം വാങ്ങാതെ പോയ ഓട്ടോക്കാരെ പറ്റി, പലഹാരങ്ങൾ പണം വാങ്ങാതെ നൽകിയ കച്ചവടക്കാരെ പറ്റി, വഴി ചോദിച്ചപ്പോൾ ആ ഇടം വരെ കൂടെ നടന്നു വന്നവരെ പറ്റി... പിന്നെയും ഒരു പാട് ഉണ്ട് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ..
advertisement
ഒന്ന് ഉറപ്പാണ്.. ഈ കുട്ടികളെ ഇന്നാട്ടുകാർ മറന്നാലും ഇവർ മറക്കില്ല... അവരുടെ ജീവിതത്തിൽ അവർ അറിയാതെ പഠിച്ച സ്നേഹത്തിന്റെ പുതിയ അധ്യായം.. അത് അവർ എക്കാലവും ഓർത്തു തന്നെയിരിക്കും.. അതുപോലെ കാഞ്ഞങ്ങാട്ടുകാർക്ക് ഈ കലോത്സവത്തിലൂടെ ലഭിച്ചത് മറ്റ് 13 ജില്ലകളിലും നീണ്ടു കിടക്കുന്ന സൗഹൃദ ചങ്ങല ആണ്... അതേ, ഇങ്ങനെ ആണ് കല ജീവിതത്തെ സ്വാധീനിക്കുന്നത്... മാറ്റുന്നത്...


