ആലപ്പുഴ: വ്യാജവാറ്റ് നടത്തിയതിന് ബിഎംഎസ് മുൻ ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർ ആലപ്പുഴയിൽ അറസ്റ്റിൽ.
2/ 5
ബിജെപി ജില്ലാ നേതാവും ബിഎംഎസ് മത്സ്യതൊഴിലാളി യൂണിയൻ മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന കാർത്തികേയൻ, ബിഎംഎസ് റെയിൽവേ സ്‌റ്റേഷൻ യൂണിറ്റ് സെക്രട്ടറി ശശികുമാർ, ലൻജു എന്നിവരാണ് അറസ്റ്റിലായത്.
3/ 5
ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് ആലപ്പുഴ സൗത്ത് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ആലപ്പുഴ കൊച്ചു കളപ്പുരയിലെ ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് വാറ്റിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
4/ 5
ആലപ്പുഴ സൗത്ത് എസ് ഐ രതീഷ് ഗോപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കടയിൽ നിന്ന് ഇവർ കൂടുതൽ ശർക്കരയും മറ്റും വാങ്ങിയതായി പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇവർ നിരീക്ഷണത്തിൽ ആകുകയായിരുന്നു.
5/ 5
തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായതോടെ പൊലീസ് വളയുകയായിരുന്നു. വാറ്റ് ഉപകരണങ്ങൾ ഉൾപ്പടെയാണ് പൊലീസ് പിടികൂടിയത്. ജില്ലയിൽ രണ്ടാമത്തെ ബി.ജെ.പി നേതാവാണ് വാറ്റ് കേസിൽ ഇപ്പോൾ അറസ്റ്റിലാകുന്നത്.