SHOCKING | ബസിന്റെ വാതില്‍ തലയിൽ വീണ് 12 കാരൻ ഗുരുതരാവസ്ഥയിൽ: ഡ്രൈവർ അറസ്റ്റിൽ

Last Updated:
തിങ്കളാഴ്ച രാവിലെ 11-ഓടെ തൃക്കാക്കര നഗരസഭ കാര്യാലയത്തിനു സമീപമാണ് സംഭവം.
1/4
 കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ കാബിനിന്റെ വാതില്‍ തെറിച്ചുവീണ് പരിക്കേറ്റ പന്ത്രണ്ടുകാരൻ വെന്റിലേറ്റരിൽ ഗുരുതരമായി തുടരുന്നു. കാക്കനാട് തുതിയൂര്‍ കണ്ണിച്ചിറ വീട്ടില്‍ പ്രകാശിന്റെ മകന്‍ ആകാശിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

advertisement
2/4
 തിങ്കളാഴ്ച രാവിലെ 11-ഓടെ തൃക്കാക്കര നഗരസഭ കാര്യാലയത്തിനു സമീപമാണ് സംഭവം. ബന്ധുവിന്റെ സംസ്‌കാരത്തോടനുബന്ധിച്ച് അസ്ഥി നിമജ്ജന ചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ ബന്ധുക്കളുടെ നടുവിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആകാശ്.

3/4
 തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് സമീപത്തു വെച്ച് കുട്ടിയുടെ തലയിലേക്ക് സ്വകാര്യ ബസിലെ വാതില്‍ അടര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.

4/4
 സംഭവത്തില്‍ ബസ് ഡ്രൈവറെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പള്ളുരുത്തി സ്വദേശി ശരത്തി(30)നെയാണ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കും വിധം അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement