തിരുവനന്തപുരം: നഗരത്തിൽ വാഹനങ്ങളുടെ എണ്ണം അനുദിനം പെരുകുകയാണ്. രാവിലെയും വൈകിട്ടും ട്രാഫിക് ബ്ലോക്കും പതിവാണ് . ഇത് പരിഹരിക്കാനാണ് പൊലീസിന്റെ ചീറ്റ സ്ക്വാഡുകൾ ഇന്നുമുതൽ നിരത്തിലിറങ്ങിയത്.
advertisement
2/6
മുഴുവൻ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 ചീറ്റ സ്ക്വാഡുകളുണ്ടാകും. നോർത്ത് സൗത്ത് എന്നിങ്ങനെ നഗരത്തെ രണ്ടായി തിരിച്ചാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.
advertisement
3/6
ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇവരെ വിളിക്കാം. ഓരോ ചീറ്റ ടീമിനും മൊബൈൽ നമ്പറുകളും നൽകിയിട്ടുണ്ട്.
advertisement
4/6
പൊതുമരാമത്ത് വകുപ്പ്, വൈദ്യുതിബോർഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിങ്ങനെ സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള ട്രാഫിക് ക്രമീകരണത്തിനും ചീറ്റകളുടെ സേവനം ലഭ്യമാകും.
advertisement
5/6
ചീറ്റ സ്ക്വാഡുകൾ സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികളും നടത്തും.ഏതാനും ദിവസങ്ങളായി പരീക്ഷണാടിസ്ഥാനത്തിൽ ചീറ്റ സ്ക്വാഡുകളുടെ പ്രവർത്തനം നടത്തിയിരുന്നു.
advertisement
6/6
തിരുവനന്തപുരം തമ്പാനൂരിൽ ചീറ്റാ സ്ക്വാഡുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ അടുത്തിടെ ഡിജിപി വിളിച്ച യോഗത്തിലാണ് ചീറ്റാ സ്ക്വാഡുകൾ എന്ന ആശയം പ്രഖ്യാപിച്ചത്.
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു
സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു
രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു