പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ക്രിസ്മസിനോട് ഇനി വിട പറയാം. ട്രീ ഒരുക്കുമ്പോഴും നക്ഷത്രം ഒരുക്കുമ്പോഴും ഓർക്കുക, ഇത് ഭാവിതലമുറയ്ക്ക് ബാധ്യതയാകരുത്. കൊച്ചിയിലെ ഹോട്ടലുകളും പോർട്ട് ട്രസ്റ്റുമാണ് ഈ ഓർമ്മപ്പെടുത്തലുമായി ക്രിസ്മസ് ആഘോഷിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഭീകരതയെ ഓർമ്മിപ്പിച്ചു കൊണ്ട് ഇവർ ഒരുക്കിയ ക്രിസ്മസ് ട്രീകൾ ശ്രദ്ധേയമാകുന്നു.
കൊച്ചി വെല്ലിങ്ങ്ടൺ ഐലൻഡിലെ ഓഫിസുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഒരു മാസം പുറം തള്ളിയ 25000 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം. അഞ്ച് കിലോമീറ്റർ മാത്രം ചതുരശ്ര വിസ്തീർണ്ണമുള്ള പ്രദേശത്തു നിന്ന് മാത്രം ഒരു മാസം പുറം തളളുന്ന ഒറ്റത്തണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഭീതിദമായ കണക്കാണ് ഇത് വ്യക്തമാക്കുന്നത്.