തിരുവനന്തപുരം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചു. അരുവിക്കരയിലെ 74, 86 എം എൽ ഡി ജല ശുദ്ധീകരണ ശാലകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന വേളയിലാണ് നഗരപ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിർത്തിവച്ചിരുന്നത്. ശുദ്ധീകരണ ശാലയിലെ കാലപഴക്കം ചെന്ന 4 പമ്പുകൾ മാറ്റി അത്യാധുനിക സംവിധാനമുള്ള 2 പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള പണികളാണ് നടത്തിയത്.