advertisement

യാത്ര സൈക്കിളിൽ; ഹരിത സന്ദേശവുമായി കൊച്ചിയിൽ ഗ്രീൻ സാന്റകളിറങ്ങി

Last Updated:
സിജോ വി ജോൺ
1/4
 കൊച്ചി: നീളൻ താടിയും കൂർത്ത തൊപ്പിയും ചുവന്ന കുപ്പായവുമായി കൈ നിറയെ സമ്മാനങ്ങളുമായി കരോൾ ഗാനത്തോടൊപ്പം ചുവടുവച്ചെത്തുന്ന സാന്റയെയാണ് ചെറുപ്പം മുതൽക്കെ നാം കണ്ടിട്ടുള്ളത്.

2/4
 എന്നാൽ കാലം മാറുന്നതിനനുസരിച്ച് സാന്റകളും മാറുകയാണ്. വേഷത്തിലല്ല മാറ്റം. മറിച്ച് നിറങ്ങളിലാണെന്നു മാത്രം. ഹരിത സന്ദേശവുമായാണ് ഗ്രീൻ സാന്റകൾ കൊച്ചിയിലെ തെരുവുകളിലിറങ്ങിയത്. സമ്മാനമായി സാന്റകൾ നൽകിയതാവട്ടെ ചെടികളും.

3/4
 അഞ്ച് ദിവസം കൊണ്ട് കൊച്ചിയിലെ വിവിധയിടങ്ങളിൽ സാന്റമാർ സഞ്ചരിച്ചു. സൈക്കിളിലും ഇലക്ട്രിക് സ്കൂട്ടറിലുമായിരുന്നു യാത്ര. പരിസ്ഥിതി സൗഹൃദ, മാലിന്യരഹിത സന്ദേശവുമായി പനമ്പള്ളി നഗഗിൽ ഗ്രീൻ മാർക്കറ്റുമുണ്ട്. ഈ ക്രിസ്തുമസിന് വേണ്ട കേക്കുകൾ, കാർഡുകൾ, ഗിഫ്റ്റുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്.

4/4
 ജർമ്മൻ സ്വദേശിനി മെറിയം മെർക്കിൾ ഉണ്ടാക്കിയ കേക്കാണ് മറ്റൊരു പ്രധാന ഇനം. മൈദയും പഞ്ചസാരയും ചേർത്തിട്ടില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. തൃപ്പൂണിത്തുറയിലുള്ള റിവർ ബോൺ സെന്ററാണ് ഗ്രീൻ മാർക്കറ്റിന്റെ സംഘാടകർ.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement