നിലമ്പൂരിൽ വിദ്യാർഥിനിയുടെ ജീവനെടുത്തത് മദ്യപസംഘം ഓടിച്ച കാര്‍: രണ്ടു പേർ അറസ്റ്റിൽ

Last Updated:
വനത്തിനുളളിലെ ആറടിയോളം താഴ്ചയുളള ഗര്‍ത്തത്തിലേക്കാണ് റാഷിദ സ്‌കൂട്ടര്‍ സഹിതം മറിഞ്ഞത്. കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു.
1/6
 നിലമ്പൂരില്‍ മദ്യപസംഘം ഓടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലേമാട് വിവേകാനന്ദ കോളജിലെ ബിരുദ വിദ്യാര്‍ഥിനി ഫാത്തിഫ റാഷിദ(20) ആണ് മരിച്ചത്.

advertisement
2/6
 സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കോളജില്‍ നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണ്ണുപ്പാടത്തു വച്ചായിരുന്നു അപകടം.

3/6
 എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഫാത്തിമ റാഷിദ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. വനത്തിനുളളിലെ ആറടിയോളം താഴ്ചയുളള ഗര്‍ത്തത്തിലേക്കാണ് റാഷിദ സ്‌കൂട്ടര്‍ സഹിതം മറിഞ്ഞത്. കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു.

4/6
 സ്ഥലത്തെത്തിയ പൊലീസ് കാറിനുള്ളിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തി.

5/6
 പുരുക്കേറ്റ കാര്‍ ഡ്രൈവര്‍ അരീക്കോട് സൗത്ത് പുത്തലം സ്വദേശി തെക്കെപ്പുറത്ത് അബ്ദുല്‍ റൗഫ്, കൊടപ്പനക്കല്‍ റംഷാദ്, പറമ്പത്ത് ഇക്ബാല്‍ , മൂഴില്‍ ഗഫാര്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

6/6
 കാറിലുണ്ടായിരുന്ന അറയ്ക്കലകത്ത് ഫവാസ് , കിളിക്കല്ല് തെക്കെത്തൊട്ടി നൗഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പരുക്കേറ്റ കാര്‍ ഡ്രൈവറേയും ഒപ്പമുളള നാലു പേരേയും പരിശോധിച്ച നിലമ്പൂര്‍ ജില്ലാശുപത്രിയിലെ ഡോക്ടറും മദ്യത്തിന്റെ ഗന്ധമുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അരീക്കോട് നിന്ന് കക്കാംടംപൊയിലിലേക്ക് യാത്ര പോയ സംഘമാണ് അപകമുണ്ടാക്കിയത്.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement