കോട്ടയം: ഈരാറ്റുപേട്ടയില്‍ സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ജപ്തി നോട്ടീസിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യചെയ്തു. തിടനാട് പൂവത്തോട് കട്ടക്കല്‍ കോളനിയില്‍ ഷാജിയാണ് തൂങ്ങിമരിച്ചത്. ഷാജിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയതായി തിടനാട് പൊലീസ് പറഞ്ഞു.
advertisement
2/4
കടം തിരികെ അടയ്ക്കാന്‍ ആകാത്തതിനെ തുടര്‍ന്ന് മരിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മകളുടെ വിവാഹാവശ്യത്തിനായാണ് ഷാജി മഹീന്ദ്ര റൂറല്‍ ഹൗസിങ്ങ് ഫിനാന്‍സില്‍ നിന്ന് ഒരുലക്ഷത്തി മുപ്പതിനായിരം രൂപ കടമെടുത്തത്.
advertisement
3/4
ഇതില്‍ പത്തൊന്‍പതിനായിരത്തി അഞ്ഞൂറു രൂപ തിരിച്ചടച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച നോട്ടീസ് പതിച്ചു.
advertisement
4/4
ബാങ്ക് ഉടമകള്‍ അന്ത്യശാസനം നല്‍കിയതോടെയാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. തടിപ്പണിക്കാരനായിരുന്നു മരിച്ച ഷാജി. സംഭവത്തില്‍ ബാങ്കുകള്‍ക്കെതിരെ നടപടി വേണമെന്ന് സ്ഥലം എംഎല്‍എ പിസി ജോര്‍ജ് ആവശ്യപ്പെട്ടു. തിടനാട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.