ഉപേക്ഷിക്കപ്പെട്ട ബാലറ്റുപെട്ടികൾക്കിടയിലിരുന്ന് കുട്ടികളുടെ പഠനം; ദുരവസ്ഥയിൽ മന്ത്രിയുടെ മണ്ഡലത്തിലെ സർക്കാർ സ്കൂൾ

Last Updated:
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തിലാണ് സ്കൂൾ. കഴിഞ്ഞ ദിവസം ക്ലാസ് മുറിയ്ക്ക് സമീപം പാമ്പിനെ കണ്ടതോടെ കുട്ടികളും രക്ഷിതാക്കളും ആശങ്കയിലാണ്.
1/6
 തിരുവനന്തപുരം: അപകടകരമായ രീതിയിൽ ഉപേക്ഷിക്കപ്പെട്ട ബാലറ്റുപെട്ടികൾക്കിടയിലിരുന്ന് പഠിക്കേണ്ട ദുരവസ്ഥയാണ് കഴക്കൂട്ടം ആറ്റിന്‍കുഴി യൂപി സ്‌കൂളിലെ കുട്ടികള്‍ക്ക്. പത്ത് വര്‍ഷത്തോളമാകുന്നുബാലറ്റ് പെട്ടികള്‍ സ്‌കൂളില്‍ ഉപേക്ഷിച്ചിട്ട്.

advertisement
2/6
 പൊടിയും, തുരുമ്പും പിടിച്ചു കിടക്കുന്ന ബാലറ്റ് പെട്ടികള്‍ക്കിടയില്‍ ഇഴജന്തുക്കളും മറ്റും ഉണ്ടാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും. കഴിഞ്ഞ ദിവസം ക്ലാസ് മുറിയ്ക്ക് സമീപം പാമ്പിനെ കണ്ടതോടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.

3/6
 ജില്ല കലക്ടര്‍ക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. പക്ഷേ ഇതുവരെ നടപടി ഉണ്ടായില്ല. ബാലറ്റ് പെട്ടികള്‍ എന്ന് മാറ്റുമെന്നതിന് വ്യക്തമായ മറുപടിയും ലഭിച്ചിട്ടില്ല.

4/6
 അങ്കണവാടിയും സമീപത്തു പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടികള്‍ മറിഞ്ഞ് വീണ് അപകടമുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. സ്വന്തം നിലയ്ക്ക് പെട്ടികള്‍ നീക്കം ചെയ്താല്‍ കേസുമുണ്ടാകുമോ എന്നും സ്‌കൂള്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്.

5/6
 ക്ലാസ് മുറികള്‍ തകര്‍ന്ന് വീഴാറായ സ്ഥിതിയിലാണ്. ഇതേ തുടര്‍ന്നാണ് ഷെഡിലേയ്ക്ക് ക്ലാസുകള്‍ മാറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

6/6
 കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷെഡിലാണ് ക്ലാസുകള്‍ നടക്കുന്നത്. തകര്‍ന്ന് വീഴാറായ ക്ലാസ് മുറികള്‍ പുതുക്കി പണിയണമെന്ന ആവശ്യത്തിനും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement