റോഡിലെ കുഴി വീണ്ടും ജീവനെടുത്തു; യുവാവ് ടാങ്കര്‍ ലോറിയുടെ അടിയില്‍ ചതഞ്ഞരഞ്ഞു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജിമേഷിന്റെ അമ്മൂമ്മയുടെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് അപകടം.
കൊച്ചി: റോഡിലെ കുഴിയില്‍ ചാടാതെ വെട്ടിച്ച കാറിനു പിന്നില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയുടെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കറുകുറ്റി നെല്ലാച്ചിറ മഠത്തുംകുടി പോളച്ചന്റെ മകന്‍ ജിമേഷ് പോള്‍ (22) ആണ് മരിച്ചത്. ഇന്നലെ 1.15ന് അങ്കമാലി ക്യാംപ്‌ഷെഡ് റോഡില്‍ സിഎസ്എ ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം.
advertisement
advertisement
advertisement
advertisement


