ക്രിക്കറ്റ് ഇവർക്ക് കുടുംബകാര്യം; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുമിച്ച് കളിച്ച അഞ്ച് പ്രശസ്ത സഹോദരങ്ങൾ

Last Updated:
, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുമിച്ച് കളിച്ച സഹോദരങ്ങൾ
1/8
India vs England, India vs England ODI, ODI, England vs india, Shikhar Dhawan, Krunal Pandya, Hardik Pandya, Krunal Pandya record,
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും സഹോദരന്മാരുമായ ഹർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും രാജ്യത്തെ അഭിമാന താരങ്ങളായി മാറി. ടീമിനായി ക്രുനാലിന്റെ ആദ്യ ഏകദിനം കൂടിയായിരുന്നിട്ടും തുടക്കക്കാരനെന്ന നിലയിൽ ഏറ്റവും വേഗം അർദ്ധസെഞ്ച്വറി നേടിയ കളിക്കാരനായി ക്രുനാൽ.
advertisement
2/8
 മാർച്ച് 23 ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 26 പന്തിൽ നിന്നാണ് ക്രുനാൽ പാണ്ഡ്യ 50 റൺസ് നേടിയത്. നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പാണ്ഡ്യ സഹോദരന്മാരിൽ വലിയ പ്രതീക്ഷകളാണുള്ളത്.

3/8
 മുംബൈ ഇന്ത്യൻസ് ഐ‌പി‌എൽ ടീമിനായാണ് ക്രുനാലും ഹർദിക്കും കളിക്കുന്നത്. ടീമിന്റെ വിജയത്തിൽ നിരവധി തവണ വളരെയധികം സംഭാവനകൾ ഈ സഹോദരന്മാർ നൽകിയിട്ടുണ്ട്. 2019 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരായ ട്വന്റി 20 യിലാണ് ഇരുവരും ഒന്നിച്ച് അന്താരാഷ്ട്ര മത്സരത്തിൽ കളിച്ചത്. പാണ്ഡ്യ സഹോദരന്മാർ ഇന്ത്യയുടെ അഭിമാനമായി മാറിയതു പോലെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുമിച്ച് കളിച്ച സഹോദരങ്ങളെ നോക്കാം.

4/8
 ഇർഫാൻ പഠാൻ, യൂസഫ് പഠാൻ: റോഡ് വേൾഡ് സേഫ്റ്റി സീരീസിലെ ഇന്ത്യ ലെജന്റ്സ് ടീമിന്റെ ഭാഗമായിരുന്നു ഇരുവരും. പരമ്പരയിലെ അവസാന മത്സരത്തിൽ, മികച്ച പ്രകടനത്തിന് യൂസഫിന് മാൻ ഓഫ് ദ മാച്ച് കിരീടവും ലഭിച്ചു. പത്താൻ സഹോദരന്മാർ മൊത്തം എട്ട് ഏകദിനങ്ങൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

5/8
 ദക്ഷിണാഫ്രിക്കയിൽ നടന്ന ഉദ്ഘാടന ട്വിന്റി 20 ലോകകപ്പിൽ ഇവർ ടീമിന്റെ വിജയത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. 2003ലായിരുന്നു ഇര്‍ഫാന്റെ അരങ്ങേറ്റം. യൂസഫ് പഠാൻ നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2007ലാണ് ആദ്യ മത്സരത്തിനിറങ്ങിയത്.

6/8
 മാർക്ക് വോയും സ്റ്റീവ് വോയും: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളാണ് സഹോദരന്മാരായ മാർക്ക് വോയും സ്റ്റീവ് വോയും. ഓസ്‌ട്രേലിയൻ ടീമിനായി ഇരുവരും ഒരുമിച്ച് ചില ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരു അന്താരാഷ്ട്ര മത്സരം കളിച്ച ആദ്യ ഇരട്ട സഹോദരന്മാർ കൂടിയാണ് ഇവർ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ വിജയ ശതമാനം ഉള്ള നായകനാണ് സ്റ്റീവ് വോ. (Image: Instagram)

7/8
 ടോം കുറാനും സാം കുറാനും: ഇംഗ്ലണ്ടിനായി കളിക്കുന്ന ആറാമത്തെ ജോഡി സഹോദരന്മാരാണ് കുറാൻ സഹോദരന്മാർ. ഈ നൂറ്റാണ്ടിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്ന സഹോദരന്മാർ എന്ന റെക്കോർഡും കുറാൻ സഹോദരന്മാർക്ക് സ്വന്തമാണ്. ഏകദിന പരമ്പരയിൽ ഇന്ത്യയ്‌ക്കെതിരെ മത്സരിച്ച ടീമിന്റെ ഭാഗമായിരുന്നു ഇരുവരും. ഇന്ത്യയ്ക്ക് എതിരെ നടന്ന ഈ മത്സരത്തിൽ സാം കുറാൻ മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു.

8/8
 മോഹിന്ദർ അമർനാഥും സുരീന്ദർ അമർനാഥും:  ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ച ആദ്യ സഹോദരന്മാരാണ് മോഹിന്ദർ അമർനാഥും സുരീന്ദർ അമർനാഥും. ഇരുവരും ചേർന്ന് ആകെ മൂന്ന് ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതുവഴി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരങ്ങളാണിവർ. (Image: Twitter)

ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement