ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽനിന്ന് ജർമ്മനിയിലേക്ക് കൂടുമാറുമോ? ഇപ്പോൾ യുവന്‍റസിന് കളിക്കുന്ന പോർച്ചുഗൽ സൂപ്പർതാരം ബയേൺ മ്യൂണിക്കിലേക്ക് മാറുമെന്ന അഭ്യാഹങ്ങൾ ശക്തമായിരുന്നു. എന്നാൽ റൊണാൾഡോയ്ക്ക് പ്രായ കൂടുതലാണെന്ന പരാമർശവുമായി ബയേൺ മ്യൂണിക്ക് പ്രസിഡന്‍റ് ഹെർബർട്ട് ഹെയ്നർ രംഗത്തെത്തി. ജർമ്മൻ പോർട്ടലായ പിഎൻപിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.