നാഗ്പുര്‍: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനം സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിങ്സില്‍ ഓസീസിനെ വെറും 177 റണ്‍സിന് ഓള് ഔട്ടാക്കിയ ഇന്ത്യ ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എടുത്തിട്ടുണ്ട്. (AP Photo)
2/ 23
56 റണ്‍സുമായി നായകന് രോഹിത് ശര്‍മയും റണ്‍സൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന് ആർ അശ്വിനുമാണ് ക്രീസിലുള്ളത്. അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ 15ാം അര്‍ധശതകമാണിത്. (AP Photo)
3/ 23
ഓപ്പണറായ കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 71 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത രാഹുലിനെ അരങ്ങേറ്റതാരം ടോഡ് മര്‍ഫി പുറത്താക്കി. (AP Photo)
4/ 23
ആദ്യദിനത്തിലെ കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് രാഹുല്‍ പുറത്തായത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രാഹുല്‍ ക്രീസ് വിട്ടത്. (AP Photo)
5/ 23
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ ബൗളിങിനുമുന്നില് ഒരുഘട്ടത്തിലും ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 177 റണ്‍സിന് ഓസീസ് കൂടാരം കയറി. (AP Photo)
6/ 23
അഞ്ചുവിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. രവിചന്ദ്രന്‍ അശ്വിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റെടുത്തു. (AP Photo)
ഓപ്പണര്‍മാരായ ഖവാജയും വാര്‍ണറും ഒരു റണ്ണെടുത്ത് മടങ്ങി. രണ്ടുറണ്‍സിന് രണ്ടുവിക്കറ്റ് എന്ന നിലയിലായിരുന്നു ഓസീസ്. (AP Photo)
9/ 23
പിന്നാലെ ലംബുഷെയിനും സ്റ്റീവ് സ്മിത്തും രക്ഷാപ്രവര്‍ത്തനം തുടങ്ങി. (AP Photo)
10/ 23
India's wicketkeeper Srikar Bharat, right, celebrates successful stumps dismissal of Australia's Marnus Labuschagne during the first day of the first cricket test match between India and Australia in Nagpur, India, Thursday, Feb. 9, 2023. (AP Photo)
11/ 23
ലഞ്ചിന് പിരിയുമ്പോൾ രണ്ടിന് 76 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. (AP Photo)
12/ 23
വീണ്ടും കളി ആരംഭിച്ചതിനു പിന്നാലെ ലബുഷെയ്നെ രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിലെത്തിച്ചു. 123 പന്തുകൾ നേരിട്ട താരം 49 റൺസാണെടുത്തത്. (AP Photo)
13/ 23
ജഡേജയ്ക്കു മുന്നിൽ അടിപതറിയാണ് സ്റ്റീവ് സ്മിത്തിന്റെയും മടക്കം. 107 പന്തിൽ 37 റൺസെടുത്ത താരം ബോൾഡാകുകയായിരുന്നു. (AP Photo)
14/ 23
പിന്നാലെ വന്ന റെന്‍ഷോയും വേഗം മടങ്ങി.(AP Photo)
15/ 23
ഹാന്‍ഡ്സ്കോമ്പ് 31 റണ്‍സും അലെക്സ് കാരി 36 റണ്‍സുമെടുത്ത് ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ കരകയറ്റാനായില്ല. . (AP Photo)
16/ 23
കമ്മിന്‍സ്(6), ടോഡ് മുര്‍ഫി(0), ബോളണ്ട്(1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. (AP Photo)
17/ 23
ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോലി, കെ.എസ്.ഭരത്, സൂര്യകുമാർ യാദവ്,രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, അക്ഷർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.(AP Photo)
18/ 23
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റര്‍ ഹാൻഡ്സ്കോംബ്, അലെക്സ് കാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റൻ), നേഥൻ ലിയോൺ, ടോഡ് മർഫി, സ്കോട്ട് ബോളണ്ട്. (AP Photo)
19/ 23
കഴിഞ്ഞ മൂന്നുപരമ്പരകളും ജയിച്ച് ദീർഘകാലമായി ട്രോഫി ഇന്ത്യയുടെ കൈവശമാണ്. ആഷസിലെ എവേ വിജയത്തേക്കാൾ മികച്ചതായിരിക്കും ഇന്ത്യയിലെ ജയമെന്ന് ക്യാപ്റ്റൻ പാറ്റ് കമിൻസ് പറഞ്ഞിരുന്നു. (AP Photo)
20/ 23
India's KL Rahul plays a shot during the first day of the first cricket test match between India and Australia in Nagpur, India, Thursday, Feb. 9, 2023. (AP Photo)
21/ 23
2013-നുശേഷം നാട്ടിൽ ഇന്ത്യ 15 പരമ്പരകൾ കളിച്ചു, എല്ലാറ്റിലും ജയിച്ചു. പക്ഷേ, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ടെസ്റ്റ് ജയിച്ച രണ്ട് ടീമുകളിലൊന്ന് ഓസ്ട്രേലിയയാണ്. രണ്ടാം ടീം ഇംഗ്ലണ്ടും. 2017ൽ പുണെയിൽ ഓസ്ട്രേലിയ 333 റൺസിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.(AP Photo)
22/ 23
അര്‍ധസെഞ്ചുറി നേടിയ രോഹിത് ശർമയുടെ ആഹ്ളാദം . (AP Photo)
23/ 23
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കെ എൽ രാഹുലും റൺസിനായി ഓടുന്നു. (AP Photo)