ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് ഡിയാഗോ മറണോണ എന്ന കാര്യത്തിൽ ആര്‍ക്കും സംശയം ഉണ്ടാകില്ല. കളിക്കളത്തിലെന്ന പോലെ തന്നെ അദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതവും പലപ്പോഴും വാർത്തകൾ സൃഷ്ടിച്ചു, പ്രത്യേകിച്ചും അദ്ദേഹത്തിന്‍റെ ലഹരി വസ്തുക്കളോടുള്ള അഡിക്ഷൻ. ഇത് പലപ്പോഴും മറഡോണയ്ക്ക് പല പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
ഈ വീഡിയോ കൂടി വൈറലായതോടെയാണ് എങ്ങനെയും മറഡോണയുടെ മദ്യപാനം അവസാനിപ്പിക്കാൻ മക്കൾ നേരിട്ടിറങ്ങുന്നത്. 'അച്ഛനെ തുറന്നു കാട്ടാനുള്ള ശ്രമങ്ങളല്ല.. എന്നാലും ആവശ്യം വന്നാൽ ഒരു ജഡ്ജിന് മുന്നിൽ അത് ചെയ്യാൻ ഞാൻ തയ്യാറാകും. കാര്യങ്ങൾ നിയമപരമായി തന്നെ നീങ്ങട്ടെ' എന്നാണ് മകൾ ജിയാന്നിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.