ലോകത്ത് കൊറോണ (കോവിഡ്-19) വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. മരണം 3400 ആയി. 90 രാജ്യങ്ങളിൽ രോഗം വ്യാപിച്ചിട്ടുണ്ട്.
2/ 8
വത്തിക്കാനും ഭൂട്ടാനും ഉൾപ്പടെ ആറ് രാജ്യങ്ങളിൽ വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചതോടെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലാണ് ലോകാരോഗ്യ സംഘടന.
3/ 8
ഇറ്റലിയിലും ഇറാനിലും കൊവിഡ്-19 വൈറസ് ബാധയിൽ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇറ്റലിയിൽ 197 പേർ മരിച്ചു. വ്യാഴാഴ്ച 41 പേരാണ് ഇറ്റലിയിൽ മരിച്ചത്.
4/ 8
ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 3050 കടന്നു. 57,000 പേർ രോഗവിമുകരായി. സ്പെയിനിൽ അഞ്ച് പേരാണ് മരിച്ചത്. അമേരിക്കയിൽ മരണം 12 ആയി. ഫ്രാൻസിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു.
5/ 8
റോമിൽ 49 പേർക്ക് രോഗം സ്ഥിരീകരിച്ചു. വത്തിക്കാനിലും ഒരാൾക്ക് വൈറസ് ബാധയുണ്ടായി. ഇറാനിൽ മരണം 124 ആയി. 4747 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.
6/ 8
ദക്ഷിണകൊറിയയിൽ 6248 പേർക്ക് വൈറസ് ബാധിച്ചു. 42 പേർ മരിച്ചു. വത്തിക്കാൻ, പെറു, കാമറൂൺ, സെർബിയ, സ്ലോവാക്യ, ഭൂട്ടാൻ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലും ആദ്യ വൈറസ് ബാധ റിപ്പോർട്ടു ചെയ്തു.
7/ 8
കോവിഡ്-19 ചൈനയെ സാമ്പത്തികമായി പിന്നോട്ടടിക്കുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് മുന്നറിയിപ്പ് നൽകി. 156 ബില്യൺ ഡോളറിന്റെ നഷ്ടം രോഗബാധ മൂലം ഉണ്ടായി എന്നാണ് കണക്ക്. കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് അമേരിക്ക 830 കോടി ഡോളർ അനുവദിച്ചു.
8/ 8
കോവിഡ്-19 മൂലം 34700 കോടി ഡോളറിന്റെ ഇടിവാണ് ലേകസാമ്പത്തിക രംഗത്തുണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ. ഇന്ത്യയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആണ്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ബയോ മെട്രിക് പഞ്ചിംഗ് ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.