മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകളെയും മറികടന്ന് സ്ഫോടനം നടത്തിയത് 62 അംഗ ഹിറ്റ് സ്ക്വാഡ്; ഇറാൻ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയത് ഇങ്ങനെ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കാർ ബോംബ് പൊട്ടിത്തെറിച്ചതിനു പിന്നാലെ ഹിറ്റ് സ്ക്വാഡിലെ 12 പേർ ചേർന്ന് ഫക്രിസാദെയുടെ കാറിനും പൈലറ്റ് വാഹനത്തിനും നേരെ വെടിയുതിർത്തു, സംഘത്തിന്റെ നേതാവ് ഫക്രിസാദെ കാറിൽ നിന്ന് പുറത്തെടുത്ത് വെടിയുതിർത്ത് മരിച്ചെന്ന് ഉറപ്പുവരുത്തി.
ഇറാനിലെ ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത് പരിശീലനം നേടിയ 62 അംഗ ഹിറ്റ് സ്ക്വാഡെന്ന് റിപ്പോർട്ട്. പ്രാദേശിക വൈദ്യുതി വിതരണം തകർത്തതിനു പിന്നാലെ ആറ് വാഹനങ്ങളിലെത്തിയാണ് അതീവ സുരക്ഷ മറികടന്നും കൊലപാതകം നടപ്പിലാക്കിയതെന്ന് ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലയാളുകൾ ഇസ്രയേൽ ആണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ആക്രണണത്തിൽ പങ്കെടുത്തവരെല്ലാം പ്രത്യേക പരിശീലനം നേടിയവരാണെന്നും ഇറാനിയൻ ജേർണലിസ്റ്റ് മൊഹമ്മദ് അഅഹ്വാസെട്വീറ്റ് ചെയ്തു. ഫക്രിസാദെയുടെ സഞ്ചാരപാതയും തീയതിയും ഉൾപ്പെടെ സൂഷ്മമായ വിശദാംശങ്ങൾ പോലും ഹിറ്റ് സ്ക്വാഡിന് കൃത്യമായി അറിയാമായിരുന്നെന്നും അഹ്വാസെയെ ഉദ്ധരിച്ച് ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
അബ്സാർഡിലെ തന്റെ സ്വകാര്യ വില്ലയിലേക്ക് വരുന്നതിനിടെയാണ് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടത്. കൃത്യമായ പ്ലാനിങും മാപ്പിങും നടത്തിയാണ് ദൗത്യം നടപ്പിലാക്കിയത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ബോംബുകൾ പ്രയോഗിച്ചു. ദൗത്യം കൃത്യമായി നടപ്പിലാക്കാൻ സ്നൈപ്പേർസിനെയും (വെടിവെക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവർ) ഉപയോഗിച്ചു. കില്ലർ സംഘത്തിൽ രണ്ടു സ്നൈപ്പർമാർ ഉണ്ടായിരുന്നു.
advertisement
മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകൾക്ക് നടുവിലാണ് ഫക്രിസാദെ സഞ്ചരിച്ചിരുന്നത്. ആദ്യ കാർ റൗണ്ട് എബൗട്ടിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഫക്രിസാദെയുടെ പുറകിലത്തെ കാർ തടയാനായി നേരത്തെ സജ്ജമാക്കിവെച്ചിരുന്ന നിസ്സാൻ പിക്കപ്പ് വാൻ പൊട്ടിത്തെറിച്ചു. ഈ നേരത്ത് 12 തോക്കുധാരികൾ മൊഹ്സീന്‍ ഫക്രിസദേയുടെ കാറിനു നേരെ കുതിച്ചു. ഒരു ഹ്യുണ്ടായ് സാന്താ ഫെ, നാല് മോട്ടോർ ബൈക്കുകൾ എന്നിവയിലാണ് അക്രമികളെത്തിയതെന്നും അഹ്വാസെ ട്വീറ്റ് ചെയ്തു.
advertisement
advertisement
advertisement
വെടിവയ്പിൽ ഒരു ഹിറ്റ് സ്ക്വാഡിലെ ഒരു അംഗത്തിനു പോലും പരിക്കേൽക്കുകയോ അറസ്റ്റിലാകുകയോ ചെയ്തിട്ടില്ലെന്ന് അഹ്വാസ് പറഞ്ഞു.വെള്ളിയാഴ്ചത്തെ ഈ ആക്രമണം ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം വർധിപ്പിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കുമെന്ന് ഇറാനിലെ പരമോന്നത നേതാവ് അയതോല്ല അലി ഖമേനി വ്യക്തമാക്കിയിട്ടുണ്ട്.